കേരളത്തിലെ പ്രളയദുരന്തബാധിതരായ പ്രവാസികളുടെ യോഗം നാളെ കേരളീയ സമാജത്തിൽ - Bahrain Keraleeya Samajam

Breaking

Sunday, September 2, 2018

കേരളത്തിലെ പ്രളയദുരന്തബാധിതരായ പ്രവാസികളുടെ യോഗം നാളെ കേരളീയ സമാജത്തിൽ

കേരളത്തിലെ പ്രളയത്തിൽ കടുത്ത നാശനഷ്​ടങ്ങൾ നേരിട്ട ബഹ്​റൈൻ പ്രവാസികളെ കുറിച്ച്​ ‘ഗൾഫ്​ മാധ്യമം’ കഴിഞ്ഞ ദിനങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തകളെ അടിസ്ഥാനത്തിൽ ലോക​ കേരളസഭ അംഗങ്ങൾ, കേരള പ്രവാസി കമ്മീഷൻ അംഗം എന്നിവയുടെ ആഭിമുഖ്യത്തിൽ ​​പ്രളയത്തിൽ ഇരകളായ പ്രവാസികളുടെ യോഗം വിളിക്കുന്നു. നാളെ ​രാത്രി എട്ടിന്​ ബഹ്​റൈൻ കേരളീയ സമാജത്തിലെ ബാബുരാജ്​ ഹാളിലാണ്​ യോഗം നടക്കുകയെന്ന്​ സംഘാടകർ അറിയിച്ചു. നൂറുകണക്കിന്​ ബഹ്​റൈൻ പ്രവാസികളുടെ വീടുകളാണ്​ വെള്ളപ്പൊക്കത്തിൽ മുങ്ങിയത്​. പലർക്കും വിലപ്പെട്ട രേഖകളും സർവ്വ സമ്പാദ്യങ്ങളും പ്രളയത്തിൽ നശിക്കപ്പെട്ടു. എന്നാൽ പ്രവാസികളിൽ പലരും ഇവിടെയായതിനാൽ മതിയായ നഷ്​ടപരിഹാരം നേടുന്നത്​ ഉൾപ്പെടെയുള്ള കാര്യങ്ങളെ ആശങ്ക​യോടെയാണ്​ കാണുന്നത്​. പ്രളയം ബാധിച്ച എല്ലാ ജില്ലകളിലെയും പ്രവാസികൾ ബഹ്​റൈനിലുണ്ട്​. എന്നിരുന്നാലും തൃശൂർ, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്​, മലപ്പുറം, പാലക്കാട്​ ജില്ലകളിലെ പ്രവാസികൾക്കാണ്​ കൂടുതൽ നാശനഷ്​ടങ്ങൾ ഉണ്ടായത്​. ആയുഷ്​ക്കാലം മുഴുവൻ പ്രവാസ ഭൂമിയിൽ വിയർപ്പൊഴുക്കി നേടിയ വീടും മറ്റ്​ സമ്പാദ്യങ്ങളും വെള്ള​പ്പൊക്കത്തിൽ കുത്തിയൊലിച്ചുപോയതി​​െൻറ നിരാശയും വേദനയും ഇരകളായ പ്രവാസികളെ നീറ്റുകയാണ്​. അതേസമയം പ്രാഥമിക നഷ്​ടപരിഹാരങ്ങളോ വീട്​ ശുചീകരിക്കുന്നതിൽ സന്നദ്ധ പ്രവർത്തകരുടെ കാര്യമായ സഹായങ്ങളോ പ്രവാസി കുടുംബങ്ങളിൽ പലർക്കും ലഭിച്ചില്ല എന്ന പരാതിയും ഉയരുന്നുണ്ട്​. എറണാകുളം ഉളിയന്നൂർ പോലുള്ള സ്ഥലങ്ങളിൽ പ്രവാസികളുടെ ഭവനങ്ങളെ മറികടന്നുപോയ സന്നദ്ധ പ്രവർത്തകർ ശുചീകരണം നടത്താൻ വീടുകൾ തെരഞ്ഞെടുത്തതിൽ പക്ഷപാതം കാട്ടിയതായും പ്രവാസി കുടുംബങ്ങൾ ആരോപിക്കുന്നു. നാട്ടിൽ പ്രളയമുണ്ടായപ്പോൾ, ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്​ വിഭവ സമാഹരണം നടത്താനും ഫണ്ട്​ അയക്കാനും ക്യൂ നിന്ന പ്രവാസി സമൂഹത്തിന്​ ഇത്തരം വാർത്തകൾ വീണ്ടും വേദന ഉണ്ടാക്കുകയാണ്​. പ്രളയ ബാധിതരായ പ്രവാസികൾക്ക്​ നീതി ലഭിക്കാനും അവർക്ക്​ കൃത്യമായ നഷ്​ടപരിഹാരം ലഭിക്കാനും നടപടികൾ ഉണ്ടാകുമെന്നും ഇത്തരം വിഷയങ്ങൾ നാളെ നടക്കുന്ന യോഗത്തിൽ ചർച്ച ചെയ്യുമെന്നും പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, ലോക കേരള സഭ അംഗം രാജു കല്ലുംപുറം എന്നിവർ ഗൾഫ്​ മാധ്യമത്തോട്​ പറഞ്ഞു. ബന്​ധപ്പെടേണ്ട ഫോൺ നമ്പർ: സുബൈർ കണ്ണൂർ: 39682974. SHARE

No comments:

Pages