റേഡിയോ നാടക മത്സരം: ‘ചുടല’ മികച്ച നാടകം - Bahrain Keraleeya Samajam

Breaking

Saturday, February 13, 2016

റേഡിയോ നാടക മത്സരം: ‘ചുടല’ മികച്ച നാടകം

മനാമ: കേരളീയ സമാജം ‘സ്കൂള്‍ ഓഫ് ഡ്രാമ’യും യുവര്‍ എഫ്.എം റേഡിയോയും ചേര്‍ന്ന് അവതരിപ്പിച്ച ജി.സി.സിതല റേഡിയോ നാടക മത്സരമായ ‘ഫസ്റ്റ്ബെല്‍’ ആറാം സീസണില്‍ അനില്‍ സോപാനം സംവിധാനം ചെയ്ത ‘ചുടല’ മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. ‘സര്‍വൈവല്‍’ ആണ് മികച്ച രണ്ടാമത്തെ നാടകം. ഈ നാടകത്തില്‍ അഭിനയിച്ച ദിനേശ് കുറ്റിയില്‍ മികച്ച നടനും സൗമ്യ മികച്ച നടിയുമായി. പ്രതീപ് പതേരിയാണ് മികച്ച രണ്ടാമത്തെ നടന്‍. മികച്ച രണ്ടാമത്തെ നടി: ശബിനി. ‘ചുടല’യുടെ സംവിധായകന്‍ അനില്‍ സോപാനമാണ് മികച്ച സംവിധായകന്‍. രമേഷ് കൈവേലി മികച്ച രണ്ടാമത്തെ സംവിധായകനായി. (നാടകം-ഇല്ലാതെ പോയൊരാള്‍).മികച്ച സൗണ്ട് എഞ്ചിനിയര്‍: ഷിബിന്‍ ഡ്രീംസ്. ‘ഇല്ലാതെ പോയൊരാള്‍’ ആണ് ഏറ്റവും ജനപ്രിയ നാടകം. ജയശങ്കറിന് (നാടകം-ഒറ്റ)പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു. 16 നാടകങ്ങളാണ് ഇക്കുറി മത്സരത്തിനുണ്ടായിരുന്നത്. ബഹ്റൈനു പുറമെ, ഖത്തര്‍,സൗദി എന്നിവിടങ്ങളില്‍ നിന്നുമുള്ള നാടകങ്ങളും അവതരിപ്പിക്കപ്പെട്ടു. പ്രഫ. അലിയാര്‍, ആനന്ദവല്ലി എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.

No comments:

Pages