നാടക മത്സരം 18ന് തുടങ്ങും: റിഹേഴ്സല്‍ ക്യാമ്പുകള്‍ സജീവം - Bahrain Keraleeya Samajam

Breaking

Tuesday, February 16, 2016

നാടക മത്സരം 18ന് തുടങ്ങും: റിഹേഴ്സല്‍ ക്യാമ്പുകള്‍ സജീവം

ബഹ്റൈന്‍ കേരളീയ സമാജം കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന  നാടക മത്സരം ഈ മാസം  18ന് തുടങ്ങാനിരിക്കെ ബഹ്റൈനിലെ വിവിധ നാടക ക്യാമ്പുകള്‍ റീഹേഴ്സലുകളുമായി സജീവമായി. ഇത്തവണ അഞ്ചു നാടകങ്ങളാണ് മത്സരത്തില്‍ മാറ്റുരക്കുന്നത്. എല്ലാ നാടകങ്ങളും രാത്രി എട്ടു മണിക്ക് തുടങ്ങും.
കേരളത്തില്‍ നാടകങ്ങള്‍ കുറയുകയും കഴിവുള്ള നടീനടന്മാരെപ്പോലും  കിട്ടാതെ വരികും ചെയ്യുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇതിനിടയിലാണ് ഓരോ വര്‍ഷവും ചെറുതും വലുതുമായ 50ഓളം നാടകങ്ങള്‍ ബഹ്റൈനില്‍ അരങ്ങേറുന്നത്. ഫെബ്രുവരി 18ന് രാത്രി യവനിക ഉയരുമ്പോള്‍ ആദ്യ നാടകമായി അഡ്വ. ജലീല്‍ അബ്ദുല്ല രചിച്ച് ഹരീഷ് മേനോന്‍ സംവിധാനം നിര്‍വഹിച്ച ‘കഥാര്‍സിസ്’ അരങ്ങിലത്തെും. വിജിന സന്തോഷ്, ജയശങ്കര്‍, കാര്‍ത്തിക്, ശിവകുമാര്‍ കൊല്ലറോത്ത്, വിനയന്‍, സുനില്‍ കതിരൂര്‍, അജയ്, ബിജി ശിവ, സജി മുകുന്ദ്, ജയകൃഷ്ണന്‍, അനഘ, രമേഷ് എന്നിവര്‍ അഭിനേതാക്കളും സുരേഷ് അയ്യമ്പിളി, ജഗദീഷ് ശിവന്‍, ഉണ്ണി ചെമ്മരത്തൂര്‍, കിരണ്‍ എന്നിവര്‍ ഈ നാടകത്തിന്‍െറ അണിയറ പ്രവര്‍ത്തകരുമാണ്. ഒരു ഗ്രാമ പശ്ചാത്തലത്തില്‍ വന്നുചേരുന്ന ആകുലതകളിലൂടെ സാധാരണക്കാരന്‍െറ ജീവിതത്തെ വരച്ചുകാട്ടുകയാണ് ‘കഥാര്‍സിസ്’. 
20ന് ശനിയാഴ്ച രാത്രി എട്ടുമണിക്ക് ദേവു ഹരീന്ദ്രനാഥിന്‍െറ ‘നാഴി മണ്ണ്’ അരങ്ങേറും. വിദേശസംസ്കാരം നമ്മുടെ കാര്‍ഷികരംഗത്ത് വരുത്തുന്ന മാറ്റങ്ങളും അതിന്‍െറ പ്രതിരോധവും ചര്‍ച്ച ചെയ്യുന്നതാണ് ഈ നാടകത്തിന്‍െറ ഇതിവൃത്തം. രചന-പ്രദീപ് മണ്ടൂര്‍, സംവിധാനം-അനില്‍ സോപാനം. അഭിനേതാക്കള്‍-ദിനേശ് കുറ്റിയില്‍, സജി കുടശനാട്, ഗണേഷ്, സിസിര്‍ ബാലകൃഷ്ണന്‍, രഞ്ജിത് പൊടിക്കാരന്‍, രാകേഷ്, രാകേഷ് മേനോന്‍, നിഹാസ് ബഷീര്‍, കൊവൈ നാരായണന്‍, രതീഷ് കൊല്ലം, ജനീഷ് നാദാപുരം, ശിവകീര്‍ത്തി, ജീവ വിനോദ്, ഷംന നിഹാസ്, അശ്വതി, അനുഷ്ണ. അണിയറയില്‍-കൃഷ്ണകുമാര്‍, ദിനേശ് മാവൂര്‍, കപില്‍ രഞ്ജിത് തമ്പാന്‍, ബിന്ദു ഗണേഷ്, ദേവു.
21 ഞായറാഴ്ച രാത്രി എട്ടുമണിക്ക് വടകര സഹൃദയവേദി അണിയിച്ചൊരുക്കുന്ന ‘അമ്മ വിത്തുകള്‍’ എന്ന നാടകം അവതരിപ്പിക്കും. 
എം.വി. സുരേഷ് രചനയും എസ്.ആര്‍.ഖാന്‍ സംവിധാനവും നിര്‍വഹിച്ച നാടകം സാമ്രാജ്യത്വ ശക്തികള്‍ മൂന്നാംലോകരാജ്യമായ ഇന്ത്യയില്‍ അധിനിവേശത്തിന്‍െറ വിത്തുകള്‍ പാകുന്നതിനെതിരെയുള്ള പ്രതിരോധം കൂടിയാണ്. അഭിനേതാക്കള്‍-ശ്രീജിത്ത് ഫാറൂഖ്, ഷാജഹാന്‍ പത്തനാപുരം, വിനോദ്, അഖില്‍, രാഖി രാകേഷ്, സൗമ്യ കൃഷ്ണകുമാര്‍, വിജയന്‍ കാവില്‍, സുവിത രാകേഷ്, ഷാജി വളയം, കെ.ആര്‍. ചന്ദ്രന്‍, സജീവന്‍, പ്രകാശ്, ശശിധരന്‍, ബിജു, അദൈ്വത് സുധി. അണിയറ പ്രവര്‍ത്തകര്‍-ദിനേശ് മാവൂര്‍, വടകര സഹൃദയവേദിയുടെ കലാകാരന്മാര്‍.
22 തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് ‘സ്റ്റേജ് ഓണ്‍ പ്രൊഡക്ഷന്‍സ്’ അവതരിപ്പിക്കുന്ന ‘പ്രമോട്ടര്‍’ എന്ന നാടകം അരങ്ങേറും. രചന-കെ.ആര്‍. രമേഷ്. സംവിധാനം-വിഷ്ണു നാടകഗ്രാമം. അഭിനേതാക്കള്‍-ശിവകുമാര്‍ കുളത്തൂപ്പുഴ, സെലീന, ഫാത്തിമ, ഷരീഫ്, രാജേഷ്, നിസാന്‍, സതീഷ്, ജിബിന്‍, നിതിന്‍, സച്ചിന്‍, സന്തോഷ്, ഗായത്രി, ഹൃദയ്, രോഹിത്, റോഷന്‍, അക്ഷയ്. അണിയറയില്‍ -സജീവന്‍ കണ്ണപുരം, ശ്രീരാഗ്, വിജുകൃഷ്ണന്‍, രമേഷ് രമു ജേക്കബ്, ജിതിന്‍. കലയാണ് സ്വാതന്ത്ര്യത്തിനുള്ള ഏറ്റവും നല്ല ഉപാധിയെന്ന് ഈ നാടകം പറയുന്നു.
23ന് രാത്രി എട്ടുമണിക്ക് ജ്യോതിസ് പ്രസന്‍സിന്‍െറ ‘കുരുക്ഷേത്രത്തിനപ്പുറം’ എന്ന നാടകം അരങ്ങിലത്തെും. രവീന്ദ്രന്‍ ചെറുവത്തൂരിന്‍േറതാണ് രചന. സംവിധാനം-സുരേഷ് പെണ്ണൂകര. അഭിനേതാക്കള്‍-മനോഹരന്‍ പാവറട്ടി, ബന്‍സുഗണന്‍, ഗിരീഷ് ദേവ്, സജീവന്‍, സുരേഷ്, ജയചന്ദ്രന്‍, ഷിബു ഗുരുവായൂര്‍, ലജി തോമസ്, ബിനോജ് പാവറട്ടി, സുരേഷ് കര്‍ത്ത, സജീവന്‍ ചെറുകുന്നത്ത്, ബിജുമോന്‍, ലളിത ധര്‍മരാജ്. അണിയറയില്‍-ചന്ദ്രന്‍ വിളയാറ്റൂര്‍, ദിനേശ് മാവൂര്‍, ഷംസീര്‍, ആശാമോന്‍ കൊടുങ്ങല്ലൂര്‍. ഭരണവര്‍ഗത്തിന്‍െറ കാപട്യങ്ങളാണ് നാടകത്തില്‍ അനാവരണം ചെയ്യപ്പെടുന്നത്.
നാട്ടില്‍നിന്നത്തെുന്ന വിധികര്‍ത്താക്കള്‍ നാടകങ്ങള്‍ വിലയിരുത്തും. 
ഗള്‍ഫ് നാടക അഡ്ഹോക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി നടത്തുന്നത്. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും നാടകങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ഇതില്‍ നിന്നാണ് മികച്ച നാടകവും മറ്റും തെരഞ്ഞെടുക്കുന്നത്.

No comments:

Pages