ബഹ്‌റൈൻ കേരളീയ സമാജം മലയാളം പാഠശാലയും ഫോർ പി.എം ന്യൂസും
സംയുക്തമായി സംഘടിപ്പിക്കുന്ന 'അമ്മയെ അറിയാൻ' പ്രാഥമിക മത്സരവും സെമിയും 19 ന്
നടക്കും. മലയാളം പ്രശ്‌നോത്തരിയുടെ പ്രാഥമിക മത്സരത്തിൽ മുപ്പത് ടീമുകൾ
കേരളത്തെക്കുറിച്ചുള്ള തങ്ങളുടെ അറിവുകൾ മാറ്റുരയ്ക്കും.
കേരളത്തിന്റെ ഭൂമി ശാസ്ത്രം, കല, സാഹിത്യം, സംസ്‌കാരം, രാഷ്ട്രീയം, കായികം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് മാതൃഭാഷയിൽ നടത്തുന്ന ഈ പ്രശ്‌നോത്തരി വൈകുന്നേരം 6 മണി മുതൽ സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് നടക്കുക.
പ്രാഥമിക മത്സരത്തിൽ മികച്ച വിജയം നേടുന്ന പന്ത്രണ്ട് ടീമുകൾ സെമി ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടും. ആറ് ടീമുകൾ വീതമുള്ള രണ്ട് സെമി ഫൈനൽ മത്സരങ്ങളാണുള്ളത്. സെമി ഫൈനൽ മത്സരങ്ങൾ അന്നേ ദിവസം വൈകുന്നേരം 7.30 ന് ആരംഭിക്കും. പ്രശ്‌നോത്തരിയിലെ പ്രാഥമിക മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 19 ന് വൈകുന്നേരം 5.30 ന് ഹാജരാകണമെന്നും സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
ബിജു. എം. സതീഷ്-33952166

No comments:
Post a Comment