ബഹ്റൈൻ കേരളീയ സമാജം വനിതാ വിഭാഗം ഫിനാലെ നാളെ 7.30 ന് സമാജം ഡയമണ്ട് ഹാളിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. നടപ്പു വർഷത്തെ കമ്മറ്റിയുടെ ഫിനാലെ ആഘോഷങ്ങളാണ് നടക്കുക. കഴിഞ്ഞ ഒരു വർഷം ബികെഎസ് വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് 2015-16 കാലയളവിൽ നടന്നത്. ബഹ്‌റൈനിലെ പ്രവാസികളായ വീട്ടമ്മമാർക്ക് തയ്യൽ ക്ലാസുകളും, മെഡിക്കൽ ക്യാമ്പ്, രക്തദാന ക്യാമ്പ്, ക്യാൻസർ ബോതവത്കരണ ക്ലാസുകൾ എന്നിവയാണ് പ്രധാന പരിപാടികൾ. വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ ആനന്ദബസാറിൽ നിന്നും ലഭിച്ച തുക സമാജം ചാരിറ്റി ഫണ്ടിലേക്ക് സംഭാവന ചെയ്തു. മുൻ വർഷങ്ങളെ അപേക്ഷിച്ച് സമാജത്തിലെ വനിതകളുടെ പ്രാതിനിധ്യം കൂടുതലായി ലഭിച്ചെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. സമാജത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ വനിതാ വിഭാഗത്തിന്റെ പങ്ക് ശ്ലാഖനീയമാണെന്ന് ബികെഎസ് പ്രസിഡന്റ് വർഗീസ് കാരക്കൽ അഭിപ്രായപ്പെട്ടു.
ഫിനാലെയോടനുബന്ധിച്ച് നിഖിത രാജ്, അരുൺ രാജ്, സലീൽ, ജിയോ തുടങ്ങിയ റിയാലിറ്റി ഷോ ഫെയിംസ് അവതരിപ്പിക്കുന്ന സംഗീത നിശയും, മഴവിൽ മനോരമ ഉഗ്രം ഉജ്വലം ഫെയിം ഗണേശ് കോയമ്പത്തൂർ അവതരിപ്പിക്കുന്ന വ്യത്യസ്ത പരിപാടികളും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
No comments:
Post a Comment