കേരളീയ സമാജം-ദേവ്ജി ബാലകലോത്സവം: പ്രണിത നായര്‍ കലാതിലകം, ജി.അതുല്‍ കൃഷ്ണ പ്രതിഭ - Bahrain Keraleeya Samajam

Breaking

Sunday, October 4, 2015

കേരളീയ സമാജം-ദേവ്ജി ബാലകലോത്സവം: പ്രണിത നായര്‍ കലാതിലകം, ജി.അതുല്‍ കൃഷ്ണ പ്രതിഭ

ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നടന്ന കുട്ടികളുടെ കലാ മാമാങ്കമായ ബി.കെ.എസ്-ദേവ്ജി ബാലകലോത്സവത്തിലെ കലാതിലകമായി പ്രണിത നായര്‍, കലാപ്രതിഭയായി ജി. അതുല്‍ കൃഷ്ണ എന്നിവരെ തെരഞ്ഞെടുത്തതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബാലപ്രതിഭ- അഡോണ്‍ മാത്യു ആന്‍റണി, ബാലതിലകം- അമ്രീന്‍ ഉണ്ണികൃഷ്ണന്‍, സംഗീത രത്ന-പവിത്ര പദ്മകുമാര്‍,സാഹിത്യ രത്ന-പ്രണിത നായര്‍, നാട്യ രത്ന-ആഷി മേരി ഹെനെസ്റ്റ് എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്. സവിശേഷ പുരസ്കാരങ്ങള്‍ നേടിയ മറ്റുള്ളവര്‍: ഗ്രൂപ്പ് 1 ചാമ്പ്യന്‍-ശ്രേയ ഗോപകുമാര്‍, ഗ്രൂപ്പ് 2 - ആവണി ശ്രീകുമാര്‍ ഗ്രൂപ്പ് 3 - സ്നേഹ മുരളീധരന്‍, ഗ്രൂപ്പ് 4 - പവിത്ര പദ്മകുമാര്‍, ഗ്രൂപ്പ് 5 - ആഷ്ന വര്‍ഗീസ്. ബാലകലോത്സവത്തിന്‍െറ ഭാഗമായി ദേവ്ജി ജ്വല്ളേഴ്സും സമാജവും സംയുക്തമായി ജ്വല്ലറി ഡിസൈനിങ് മത്സരങ്ങള്‍ സംഘടിപ്പിക്കും. ഇതിനോടനുബന്ധിച്ച് ഉപന്യാസ രചന മത്സരവും ഉണ്ടായിരിക്കും. ഒക്ടോബര്‍ അവസാന വാരമായിരിക്കും ഇതു നടക്കുക. ബഹ്റൈനിലെ ഏതെങ്കിലും അംഗീകൃത സ്കൂളില്‍ പഠിക്കുന്ന 11 - 18 വയസിനിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കം. ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ട്രോഫിയും നല്‍കും. പങ്കെടുക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. വിവിധ സമ്മാനങ്ങളും ഏര്‍പ്പെടുത്തിയതായി സംഘാടകര്‍ അറിയിച്ചു. ഏറ്റവും മികച്ച ജ്വല്ലറി ഡിസൈനുകള്‍ ഉപയോഗപ്പെടുത്തി ആഭരണങ്ങള്‍ നിര്‍മിച്ച് ദേവ്ജി ജ്വല്ലറിയില്‍ പ്രദര്‍ശിപ്പിക്കും. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 16 ആണ്. പൂരിപ്പിച്ച അപേക്ഷാ ഫോം സമാജം ഓഫീസില്‍ നല്‍കണം.അപേക്ഷാ ഫോറവും മറ്റു വിവരങ്ങളും സമാജം ഓഫീസില്‍ നിന്നോ സമാജം വെബ്സൈറ്റില്‍ നിന്നോ (www.bksbahrain.com) ലഭ്യമാക്കാം. വിവരങ്ങള്‍ക്ക് അനീഷ് ശ്രീധരനുമായി (39401394) ബന്ധപ്പെടാം. വാര്‍ത്താ സമ്മേളനത്തില്‍ സമാജം ആക്ടിങ് പ്രസിഡണ്ട് അബ്ദുല്‍ റഹ്മാന്‍, ജനറല്‍ സെക്രട്ടറി വി.കെ പവിത്രന്‍, ട്രഷറര്‍ ദേവദാസ്, അനീഷ് ശ്രീധര്‍, സി.കെ.ഷാജി, ഇ.കെ.പ്രദീപന്‍, വിപിന്‍, ബിനു വേലിക്കല്‍ എന്നിവര്‍ പങ്കെടുത്തു

No comments:

Pages