ബഹ്‌റൈ ന്‍ കേരളീയ സമാജം നവരാത്രി മഹോത്സവം 2015 - Bahrain Keraleeya Samajam

Tuesday, October 20, 2015

demo-image

ബഹ്‌റൈ ന്‍ കേരളീയ സമാജം നവരാത്രി മഹോത്സവം 2015

പ്രിയ സമാജം കുടുംബാംഗങ്ങളെ

ബഹ്‌റൈന്‍ കേരളീയ സമാജം നവരാത്രി മഹോത്സവം 2015

ബഹ്‌റൈന്‍ കേരളീയ സമാജം നാദബ്രഹ്മം മ്യൂസിക്‌ ക്ലബ്ബ് നവരാത്രി മഹോത്സവത്തോടനുബന്ധിച്ചു നാട്യതരംഗിണി” നൃത്തനൃത്യങ്ങള്‍ സംഘടിപ്പിക്കുന്നു. ബഹ്രൈനിലെ 14ഓളം പ്രഗത്ഭരായ നൃത്ത അധ്യാപകരുടെ ശിഷ്യ ഗണങ്ങള്‍ ഒരേ വേദിയില്‍ അവരുടെ പ്രതിഭ തെളിയിക്കാന്‍ ഒരുങ്ങുന്നു.

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചു ഈ വരുന്ന 21)൦ തീയതി ബുധനാഴ്ചരാത്രി 8 മണിക്ക് ബഹ്‌റൈന്‍ കേരളീയ സമാജം ഡയമണ്ട് ജുബിലീ ഹാളില്‍ ആണ് നയന മനോഹരമായ ഈ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

എല്ലാ സമാജം കുടുംബാംഗങ്ങളെയും സമാജത്തിലേക്ക് സ്വാഗതം ചെയ്യുന്നു 
കൂടുതല്‍ വിവരങ്ങള്‍ക്ക് ജോസ് ഫ്രാന്‍സിനെ 39697600 വിളിക്കാവുന്നതാണ്‌.

Pages