BKS CINEMA CLUB WEEKLY MOVIE SHOW - Bahrain Keraleeya Samajam

Monday, October 12, 2015

demo-image

BKS CINEMA CLUB WEEKLY MOVIE SHOW

കാക്ക മുട്ടൈ

കാക്ക മുട്ടൈ ചെറുതായ് പറഞ്ഞ വലിയ കാര്യം. 
വിഷയ വൈവിദ്യം തമിഴ് സിനിമയില് ഇന്നത്തെ കാലത്തു ഒരു പുത്തരിയല്ല. അത്തരത്തില് വീണ്ടും അതിശയിപ്പിക്കുന്ന പുത്ത൯ ചിത്രമായിരുന്നു കാക്ക മുട്ടൈ. വലിയൊരു കാര്യം മനോഹരമായി കാട്ടിയ ചിത്രം.
നഗര വികസനങ്ങളുചെയും വ൯ കെട്ടിടങ്ങളുടെയും പകിട്ടില് തിളങ്ങുന്ന തമിഴ്നാടിന്റെ ഇരുണ്ട ച്രികളിലേക്കാണു കാക്ക മുട്ടൈ ക്യാമറ തിരിച്ചു വെച്ചിരിക്കുന്നതു. വിദ്യാഭാസ ആഭാസത്തരങ്ങളില് നിന്നും സ്വയം വിടുതല് നേടി ജീവിതമെന്ന വലിയ ക്യാമ്പസ്സില് അനുഭവങ്ങളെ ഗുരുക്ക൯ മാരാക്കിയ രണ്ടു കുട്ടികളുടെ ജീവിത കാഴ്ച്ചകളാണു കാക്ക മുട്ടൈ വരച്ചിടുന്നതു.
ആഗോള വത്കരണവും നാഗരിക വത്കരണങ്ങളും പാവപെട്ടവനെ എങ്ങനെ സ്വാധീനിച്ചു എന്നതാണ് ഈ ചിത്രം പങ്കു വെയ്ക്കുന്ന കാതല്. നാഗരികവത്കരണം വീണ്ടും മനുഷ്യനെ രണ്ടായി തിരിച്ചു ഉള്ളവനെന്നും ഇല്ലാത്തവനെന്നും. പണമുള്ളവന്റെ വിഴുപ്പ് ചുമക്കലാണ് പാവപെട്ടവന്റെ കടമ എന്ന അവസ്ഥ വരുത്തി തീ൪ത്തു ഇത്. ഇങ്ങു കേരളത്തില് വിളപ്പില് ശാലയിലും മറ്റും നമ്മള് കണ്ടതാണ്. ട്രയിനില് നിന്നും താഴെ വീഴുന്ന കരി വിറ്റു ജീവിക്കേണ്ടി വരുന്ന കുട്ടികളും. താ൯ തിന്നതിന്റെ അവശിഷ്ടം ഇവ൪ക്കായി നീട്ടുന്ന പണക്കാര൯ കുട്ടിയും ഈ അവസ്ഥയുടെ രണ്ടു പ്രതി ബിംബങ്ങളാണ് ചിത്രത്തില്.
ആഗോള വത്കരണം എങ്ങനെ പാവപെട്ടവനെ ം ചെയ്യുന്നു എന്നതിന്റെ നേർ സ്ക്ഷ്യമാണ് അന്നത്തെ അന്നത്തിനുള്ള വക കണ്ടെത്താ൯ പാടു പെടുന്നവന്റെ മുന്നില് പിസ കട തുടങ്ങി അവനെ കൊതിപ്പിക്കുന്ന വ൪. പക്ഷെ അവിടെയും അവ൪ രണ്ടാം തരം മാത്രമാണെന്ന സത്യം ചിത്രം മറച്ചു വെയ്ക്കാതെ പറയുന്നുണ്ട്.
കിടക്കാ൯ ഒറ്റ മുറി കുടിലുള്ളവനു രണ്ടു ടി. വി കൊടുക്കുന്ന ഗവണ്മെന്റിന്റെ പൊള്ളയായ വികസന മുഖവും കാക്ക മുട്ടൈ പറയുന്നുണ്ട്. റേഷ൯ കടയില് ആ സമയത്തും അരി ഇല്ല എന്ന കാഴ്ച്ച ഇത്തരം പൊള്ളതരത്തിന്റെ വ്യാപ്തിയേയും കാട്ടുന്നു.


അഭിനേതാക്കളുടെ പ്രകടനം എടുത്തു പറയേണ്ടതാണു പ്രെത്യേകിച്ചു ബാല താരങ്ങളുടെ. മനം മയക്കുന്ന അഭിനയമാണ് എല്ലാരും നടത്തിയത് . 

Pages