ഹൃസ്വചിത്രമേള - Bahrain Keraleeya Samajam

Wednesday, February 4, 2015

demo-image

ഹൃസ്വചിത്രമേള

സമാജം കുടുംബാംഗങ്ങൾക്കിടയിലെ സിനിമ അഭിരുചികളെ പ്രോത്സാഹിപ്പിക്കുവാനായി 2009-ല്‍ തുടങ്ങിയ ഹൃസ്വചിത്രമേള മൂന്നാം സീസന്‍ “ഫിലിം കഫേ”-2015 വന്നെത്തുകയായി. ഈ വരുന്ന ഫെബ്രുവരി 5ന് വൈകിട്ട്  7 മണി മുതൽ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ സംഘടിപ്പിക്കുന്ന 3 മിനിറ്റ് ദൈർഘ്യമുള്ള ചിത്രങ്ങളുടെ ഈ അന്തർദേശീയ മേളയിലേക്ക് പ്രവേശനം തികച്ചും സൌജന്യമായിരിക്കും.  ബഹ്‍റൈനിൽ നിന്നും വിദേശത്തുനിന്നുമായി
മുപ്പത്തിയഞ്ചോളം ചിത്രങ്ങളാണ് മത്സര-മത്സരേതര വിഭാഗങ്ങളിലായി പ്രദർശിപ്പിക്കുന്നത്. ഒരു കോഫി കുടിക്കുന്ന സമയം കൊണ്ട് കണ്ടു
തീർക്കാവുന്ന ഓരോ ചിത്രങ്ങളും ആശയപരമായും സാങ്കേതിക മേന്മയാലും വേറിട്ട് നിൽക്കുന്നവയായിരിക്കും.മലയാള സിനിമകൾക്ക് പുറമേ അരഡസനിലധികം വരുന്ന  ബഹ്‍റൈനി സിനിമകളുടെ പങ്കാളിത്തവും ഇന്ത്യ, മെക്സിക്ക, യു.കെ.എന്നിവിടങ്ങളിൽ നിന്നുള്ള ചിത്രങ്ങളും ഇത്തവണത്തെ മേളയുടെ പ്രത്യേക  ആകർഷണമാണ്.അന്തർദേശിയ ചലച്ചിത്രമേളകളുടെ ചിട്ടവട്ടങ്ങളോടെ സംഘടിപ്പിക്കുന്ന ഈ മേളയിൽ മികച്ച ചിത്രം, സം‍വിധാനം, ഛായാഗ്രഹണം, എഡിറ്റിംഗ്, തിരക്കഥ, അഭിനേതാവ്, ബാലതാരം എന്നീ വിഭാഗങ്ങളിലെ മികവിന് പുരസ്കാരങ്ങൾ നൽകും. ബഹ്‍റൈനിലെ പ്രമുഖ ചലച്ചിത്ര സം‍വിധായകൻ മുഹമ്മദ് റാഷിദ് ബുവാലിയാണ് ജൂറി ചെയർമാൻ.

Pages