യൂസുഫലിക്ക് സ്വീകരണം ഇന്ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി - Bahrain Keraleeya Samajam

Saturday, February 7, 2015

demo-image

യൂസുഫലിക്ക് സ്വീകരണം ഇന്ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ നേതൃത്വത്തില്‍ പ്രമുഖ വ്യവസായി എം.എ. യൂസുഫലിക്ക് ഇന്ന് വൈകീട്ട് നല്‍കുന്ന സ്വീകരണത്തിന്‍െറ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ബഹ്റൈന്‍ 43ാമത് ദേശീയദിനത്തോടനുബന്ധിച്ച് യൂസഫലിക്ക് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയില്‍ നിന്നും ‘വിസാമല്‍ ബഹ്റൈന്‍’ പുരസ്കാരം ലഭിച്ച സാഹചര്യത്തിലാണ് സ്വീകരണം. പരിപാടിയില്‍ 30ാളം സംഘടനകള്‍ പങ്കുചേരും. ഒരു ഏഷ്യക്കാരന്‍ ആദ്യമായാണ് ഈ അവാര്‍ഡ് ബഹ്റൈന്‍ രാജാവില്‍ നിന്നും ഏറ്റുവാങ്ങുന്നത്. സ്വീകരണ പരിപാടിയില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. മോഹന്‍ കുമാര്‍ മുഖ്യാതിഥിയായിരിക്കും.സ്വീകരണത്തിന്‍െറ ഭാഗമായി ഒരുക്കുന്ന കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നവരില്‍ പലരും ഇന്നലെ തന്നെ എത്തി. വിനീത് ശ്രീനിവാസന്‍, രഞ്ജിനി ജോസ് എന്നിവരുടെ നേതൃത്വത്തില്‍ 15ഓളം വരുന്ന കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന ഗാനമേളക്ക് പുറമ, തെയ്യം, കാവടിയാട്ടം തുടങ്ങിയ കലാരൂപങ്ങളും അവതരിപ്പിക്കും.

Pages