നവരാത്രി മഹോത്സവം ഇത്തവണ ‘ഭാരതോത്സവം’ - Bahrain Keraleeya Samajam

Sunday, September 22, 2013

demo-image

നവരാത്രി മഹോത്സവം ഇത്തവണ ‘ഭാരതോത്സവം’

കേരളീയ സമാജം നവരാത്രിയോടനുബന്ധിച്ച് ‘ഭാരതോത്സവം’ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ആറിന് തുടങ്ങുന്ന പരിപാടികള്‍ 14ന് സമാപിക്കും. ഒമ്പത് ദിവസം നീളുന്ന നവരാത്രി മഹോത്സവത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരികുന്ന നിരവധി സാമൂഹിക, സാംസ്കാരിക സംഘടനകള്‍ പങ്കെടുക്കും. കേരള കലാ മണ്ഡലം വൈസ് ചാന്‍സലര്‍ പി.എന്‍. സുരേഷ് മുഖ്യാതിഥിയായിരിക്കും. ഇതാദ്യമായാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സംഘടനകള്‍ കേരളീയ സമാജം നടത്തുന്ന നവരാത്രി മഹോത്സവത്തില്‍ പങ്കെടുക്കുന്നതെന്ന് സമാജം പ്രസിഡന്‍റ് ജനാര്‍ദനന്‍, ജനറല്‍ സെക്രട്ടറി പ്രിന്‍സ് നടരാജന്‍ എന്നിവര്‍ അറിയിച്ചു. നവരാത്രിയുടെ ഭാഗമായി നടക്കുന്ന വിദ്യാരംഭം ഒക്ടോബര്‍ 14ന് പുലര്‍ച്ചെ അഞ്ചിന് ആരംഭിക്കും. രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.

Pages