ഓണാഘോഷം: തറവാട് ഒരുക്കി ബികെഎസ് - Bahrain Keraleeya Samajam

Wednesday, September 4, 2013

demo-image

ഓണാഘോഷം: തറവാട് ഒരുക്കി ബികെഎസ്

ബഹ്റൈന്‍ കേരളീയ സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി കേരളീയ കലാ സാംസ്കാരിക തനിമ നിലനിര്‍ത്തുന്ന തരത്തില്‍ ആഘോഷ വേദിയും പരിസരവും ഒരുങ്ങുന്നു. സമാജം ചിത്രകലാ ക്ലബിന്റെ നേതൃത്വത്തില്‍ പത്തിലധികം കലാകാരന്മാരാണു നേതൃത്വം നല്‍കുന്നത്. കേരളീയ രീതിയില്‍ പണികഴിപ്പിച്ച തറവാടുകളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ സമാജം ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തിനുമുന്നില്‍ ഓണത്തറവാട് ഒരുക്കും. ഹരീഷ് മേനോന്‍, ബിജു എം. സതീഷ്, സുരേഷ് അയ്യമ്പള്ളി, ദിനേശ് മാവൂര്‍, ജഗദീഷ് ശിവന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി 36044417 (കലാവിഭാഗം സെക്രട്ടറി ശിവകുമാര്‍ കൊല്ലറോത്ത്), 39670763 (ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ കെ.എസ്. സജുകുമാര്‍).

Pages