സമാജം ഒരുങ്ങി; ഓണ സദ്യ ഇന്ന് - Bahrain Keraleeya Samajam

Breaking

Friday, September 20, 2013

സമാജം ഒരുങ്ങി; ഓണ സദ്യ ഇന്ന്

ബഹ്റൈന്‍ കേരളീയ സമാജം ഓണസദ്യ ഇന്ന്. നാലായിരത്തോളം പേര്‍ക്ക് സദ്യയൊരുക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. 600ഓളം പേര്‍ അടങ്ങുന്ന അഞ്ച് പന്തികളാണ് ഒരുക്കുന്നത്. ആദ്യ പന്തി രാവിലെ 11ന് തുടങ്ങും. സദ്യ ഒരുക്കുന്നതിനായി പ്രശസ്ത പാചകക്കാരായ അജിത് വാര്യരും അനില്‍ വാര്യരും ചൊവ്വാഴ്ച തന്നെ ബഹ്റൈനില്‍ എത്തുകയും അന്നുതന്നെ ഒരുക്കങ്ങള്‍ തുടങ്ങുകയും ചെയ്തു. അച്ചാറുകളാണ് ആദ്യം തയ്യാറാക്കിയത്. 2007 മുതല്‍ നാല് വര്‍ഷം തുടര്‍ച്ചായി ഇവരാണ് സമാജത്തില്‍ സദ്യ ഒരുക്കിയിരുന്നത്. ആലുവ കീഴ്മാട് ഭരതപ്പിള്ളി കാറ്ററിങ് നടത്തുന്ന ഇരുവരും നിരവധി പരിപാടികള്‍ക്ക് സദ്യ ഒരുക്കിയിട്ടുണ്ട്. ഇന്നലെ മുഖ്യ പാചകക്കാരെ സഹായിക്കാന്‍ സമാജം അംഗങ്ങളും അവരുടെ കുടുംബിനികളുമെല്ലാം സജീവമായി

No comments:

Pages