കേരളപ്പിറവി ആഘോഷം - Bahrain Keraleeya Samajam

Breaking

Thursday, November 1, 2012

കേരളപ്പിറവി ആഘോഷം



 ബഹ്‌റൈന്‍ കേരളീയ സമാജത്തിന്‍റെ കേരളപ്പിറവി ആഘോഷം ഇന്ന് വൈകുന്നേരം 7.30 നടക്കും. പ്രമുഖ ഭാഷാ പണ്ഡിതന്‍ പ്രോഫസ്സര്‍ എം.എന്‍.കാരശ്ശേരി മുഖ്യ അതിഥിയായി പങ്കെടുക്കുന്ന ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത് സമാജം മലയാളം പാഠശാലയാണ്. സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിലും മറ്റു നിരവ ധി വേദികളിലും സമ്മാനാര്‍ഹമായ "ദരിദ്രവാസി " എന്ന നാടകം കുട്ടികള്‍ ഇന്ന് അവതരിപ്പിക്കും. മുപ്പതോളം കുട്ടികളാണ് ഈ നാടകത്തില്‍ അരങ്ങിലെത്തുന്നത്. കൂടാതെ നൂറ്റമ്പതോളം കുട്ടികള്‍ പങ്കെടുക്കുന്ന വിവിധ നൃത്ത നൃത്യങ്ങള്‍, സംഘഗാനങ്ങള്‍, ഹ്രസ്വചിത്രങ്ങള്‍ തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരിക്കും. പ്രോഫസ്സര്‍ എം.എന്‍.കാരശ്ശേരിയുമായി മുഖാമുഖം പരിപാടി നാളെ രാവിലെ 10 മണിക്ക് നടക്കും.

No comments:

Pages