അധിനിവേശ സംസ്കാരം തുറന്നുകാട്ടി ‘ദരിദ്രവാസി’ - Bahrain Keraleeya Samajam

Breaking

Sunday, November 11, 2012

അധിനിവേശ സംസ്കാരം തുറന്നുകാട്ടി ‘ദരിദ്രവാസി’

കേരളീയ സമാജം മലയാള പാഠശാലയുടെ നേതൃത്വത്തില്‍ കേരളപ്പിറവി ആഘോഷത്തിന്‍െറ ഭാഗമായി കുട്ടികള്‍ അവതരിപ്പിച്ച നാടകം ‘ദരിദ്രവാസി’ ഏറെ ശ്രദ്ധേയമായി. കേരളത്തില്‍ നിരവധി സ്റ്റേജുകളില്‍ അരങ്ങേറിയ നാടകമാണിത്. സാധാരണക്കാരായ മനുഷ്യരെ കണ്ടില്ലെന്ന് നടിച്ച്, സാമ്രാജ്യത്വ ശക്തികളെ കൂട്ടുപിടിച്ച് പാവപ്പെട്ടവന്‍െറ ജീവിതം ദുസ്സഹമാക്കുന്ന കാഴ്ചയുടെ നാനാര്‍ഥങ്ങളിലേക്ക് തിരനോട്ടം നടത്തുകയാണ് നാടോടിക്കഥയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഈ നാടകം. പണാധിപത്യ സമൂഹത്തില്‍ അധിനിവേശ സംസ്കാരത്തെ കൂട്ടുപിടിച്ച് മണ്ണിനെയും മനസ്സിനെയും കാര്‍ന്നുതിന്നുന്നതും പ്രകൃതിയും വിശപ്പിന്‍െറ നോവും നൊമ്പരങ്ങളും വിഷയമാക്കിയ നാടകത്തില്‍ 30 കുട്ടികളാണ് വേഷമിട്ടത്. മഴ, കാറ്റ്, പുഴ, ജീവജാലങ്ങള്‍ എന്നിവ കഥാപാത്രങ്ങളായി വന്നു. ഇതുവരെ നാടകാഭിനയ രംഗത്ത് വരാത്ത ഈ കുട്ടികളെ മണ്ണിന്‍െറ മണവും ജീവിതത്തിന്‍െറ തുടിപ്പുകളും പ്രതിഫലിപ്പിക്കുന്ന കലാസാഹിത്യ സൃഷ്ടികള്‍ സാമൂഹിക പരിവര്‍ത്തനത്തില്‍ വഹിക്കുന്ന പങ്ക് ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നാടകം അവതരിപ്പിക്കാന്‍ പാഠശാല മുന്നോട്ടുവന്നത്. കുട്ടികളുടെ നാടക രചനയില്‍ പ്രസിദ്ധനായ പാഞ്ഞാള്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട് എന്ന ‘തുപ്പേട്ടന്‍’ രചിച്ച നാടകം ബഹ്റൈനിലെ നാടക പ്രവര്‍ത്തകന്‍ ദിനേശ് കുറ്റിയിലാണ് സംവിധാനം ചെയ്തത്.

No comments:

Pages