തനതു നാടകവേദിയെ അര്‍ഥപൂര്‍ണമാക്കി ’ഭഗവദജ്ജുകം - Bahrain Keraleeya Samajam

Breaking

Monday, November 19, 2012

തനതു നാടകവേദിയെ അര്‍ഥപൂര്‍ണമാക്കി ’ഭഗവദജ്ജുകം

ബഹ്റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തില്‍ കാവാലം നാരായണപ്പണിക്കരുടെ ’ഭഗവദജ്ജുകം എന്ന നാടകം അരങ്ങേറി. പ്രാചീന കലാരൂപങ്ങളെയും കേരളീയ താളക്രമങ്ങളെയും സമന്വയിപ്പിച്ചു നാട്ടുചമയങ്ങളും നിറക്കൂട്ടുകളും ചാലിച്ചു തനതു നാടകവേദിയെ അര്‍ഥപൂര്‍ണമായ വിധത്തില്‍ രംഗവേദിയിലെത്തിക്കാന്‍ നാടകത്തിനു സാധിച്ചു. അഭിനയമികവിലും വാദ്യമേളങ്ങളുടെ ശ്രദ്ധേയമായ സന്നിവേശത്തിലും പ്രകാശ ക്രമീകരണങ്ങളിലെ മിതത്വത്തിലും ശബ്ദക്രമീകരണത്തിലെ കൃത്യതയിലും നാടകം മികവു പുലര്‍ത്തിയിരുന്നു. നാടകാവതരണത്തിനു മുന്‍പു സംഘടിപ്പിച്ച ചടങ്ങില്‍ കാവാലത്തിനെയും സഹധര്‍മിണി ശാരദാമണിയെയും സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള പൊന്നാട അണിയിച്ച് ആദരിച്ചു. തുടര്‍ന്നു സമാജം ജനറല്‍ സെക്രട്ടറി ആഷ്ലി ജോര്‍ജ്, കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവര്‍ട്ടി, ഡ്രാമ കണ്‍വീനര്‍ ശിവകുമാര്‍ കൊല്ലറോത്ത്, ഡ്രാമ കോ ഓര്‍ഡിനേറ്റര്‍ ബിനോയ് പുളിങ്കുന്ന് തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനത്തിനു മുന്‍പു ’കാവാല പെരുമ എന്ന ലഘുചിത്രവും പ്രദര്‍ശിപ്പിച്ചു

No comments:

Pages