കേരളീയ സാമജത്തില്‍ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം - Bahrain Keraleeya Samajam

Breaking

Monday, August 13, 2012

കേരളീയ സാമജത്തില്‍ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം

ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ ആഭിമുഖ്യത്തില്‍ വിപുലമായ ഭാരത സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു .ബുധനാഴ്ച രാവിലെ ഏഴു മണിക്ക് ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ സമാജത്തില്‍ അംബാസിഡര്‍ മോഹന്‍കുമാര്‍ ദേശീയ പതാക ഉയര്‍ത്തും. ബുധനാഴ്ച വൈകീട്ട് 7.30 മുതല്‍ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ നടക്കും .സമാജം നാദ ബ്രഹ്മത്തിന്‍െറ ആഭിമുഖ്യത്തില്‍ ദേശ ഭക്തി ഗാന സുധ നടക്കും. സമാജം സ്കൂള്‍ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തില്‍ 75ഓളം കലാകാരന്‍മാര്‍ പങ്കെടുക്കുന്ന ഡോക്യു ഡ്രാമ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ മുഖ്യ ആകര്‍ഷകമായിരിക്കും. സ്വാതന്ത്ര്യ സമര ഏടുകളും ചരിത്രവും കോര്‍ത്തിണക്കിയ ‘മാ തുജെ പ്രണാം’ എന്ന ഡോക്യു ഡ്രാമ സംവിധാനം ചെയ്യുന്നത് പ്രശസ്ത നാടക പ്രവര്‍ത്തകനും കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായ മനോജ് നാരായണനാണ്. സ്വാതന്ത്ര്യ സമരത്തിലെ വീര നായകരുടെ ചരിത്രവും ഉജ്വല സംഭവ വികാസങ്ങളും കോര്‍ത്തിണക്കി ചിട്ടപ്പെടുത്തിയ പുതുമയാര്‍ന്ന പരിപാടിയാണ് ‘മാ തുജെ പ്രണാം’. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ വിജയിപ്പിക്കാന്‍ എല്ലാ ദേശ സ്നേഹികളുടെയും പങ്കാളിത്തം ഉണ്ടാകണമെന്ന് സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണ പിള്ള, സെക്രട്ടറി ആഷ് ലി ജോര്‍ജ് എന്നിവര്‍ അഭ്യര്‍ഥിച്ചു. വിശദ വിവരങ്ങള്‍ക്ക് എന്‍റര്‍ടൈന്‍മെന്‍റ് സെക്രട്ടറി മനോഹരന്‍ പാവറട്ടിയുമായി ബന്ധപ്പെടണം (39848091)

No comments:

Pages