‘പൂവിളി 2012’: മത്സരങ്ങള്‍ക്ക് രജിസ്ട്രഷന്‍ തുടങ്ങി - Bahrain Keraleeya Samajam

Breaking

Sunday, August 12, 2012

‘പൂവിളി 2012’: മത്സരങ്ങള്‍ക്ക് രജിസ്ട്രഷന്‍ തുടങ്ങി

ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ ആഭിമുഖ്യത്തില്‍ നടക്കുന്ന പത്തു ദിന ഓണാഘോഷം ‘പൂവിളി 2012’ ന്‍െറ ഒരുക്കങ്ങള്‍ ആരംഭിച്ചു. ഓഗസ്റ്റ് 21മുതല്‍ 31വരെയാണ് ആഘോഷ പരിപാടികള്‍. എം.ജി. ശ്രീകുമാര്‍ , റിമി ടോമി എന്നിവരുടെ ഗാനമേളകള്‍ക്കൊപ്പം ഐഡിയ സറ്റാര്‍ സിങ്ങേഴ്സും അണിനിരക്കുന്നുണ്ട്. മാപ്പിള ഗാനങ്ങളുമായി നടക്കുന്ന ഈദ് ആഘോഷം ഇപ്രാവശ്യത്തെ ഓണാഘോഷങ്ങളുടെ പ്രത്യേകതയാണ്. അമ്മു അവതരിപ്പിക്കുന്ന മാജിക് ഷോയും ബാല ഭാസ്കര്‍ & ടീം അവതരിപ്പിക്കുന്ന ഫ്യൂഷനും ഒരുക്കിയിട്ടുണ്ട്. പത്തു ദിന ഓണാഘോഷ വിശദ വിവരങ്ങള്‍ ഉടനെ അറിയിക്കുമെന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു . ഓണാഘോഷങ്ങളുടെ ഭാഗമായി വിവിധ മത്സരങ്ങള്‍ അരങ്ങേറും. തിരുവാതിര, അത്തപൂക്കളം, പായസമേള ഘോഷയാത്ര എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. മത്സരങ്ങളില്‍ സംഘടനകള്‍ വ്യക്തികള്‍ ഗ്രൂപ്പുകള്‍ കൂട്ടായ്മകള്‍, സ്ഥാപനങ്ങള്‍, ക്യാമ്പുകള്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആഗസ്റ്റ് 19ന് മുമ്പ് നിശ്ചിത ഫോറത്തില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രഷന്‍ സൗജന്യമായിരിക്കും. ഘോഷയാത്ര മത്സരത്തില്‍ ഗ്രൂപ്പുകള്‍ക്കും കൂട്ടായ്മകള്‍ക്കും പങ്കെടുക്കാം. വ്യക്തിഗത വേഷങ്ങള്‍ക്കും പങ്കെടുക്കാവുന്നതാണ്. ഇതിനായി പ്രത്യേകം സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മത്സരത്തിനും സംഘടനകള്‍, ഗ്രൂപ്പുകള്‍, കൂട്ടായ്മകള്‍, സ്ഥാപനങ്ങള്‍ എന്നിവക്കും പങ്കെടുക്കാം. പായസമേള വ്യക്തിഗത മത്സരമാണ്. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന നമ്പറകളില്‍ ബന്ധപ്പെടണം. തിരുവാതിര എ. കണ്ണന്‍- 36635473, ഘോഷയാത്ര ശിവകുമാര്‍ കൊല്ലരോത്ത്- 36044417, അത്തപ്പൂക്കളം ബിജു എം സതീഷ് 36045442, പായസമേള മോഹന പ്രസാദ് 39175977. പാലക്കാട്, മാവേലിക്കര, കൊല്ലം കൂട്ടായ്മകളാണ് മുഖ്യമായും പരിപാടികള്‍ അവതരിപ്പിക്കുന്നത്. സമാജം കലാകാരന്മാരുടെയും നൃത്ത്യാധ്യാപകരുടെയും നേതൃത്വത്തിലുള്ള കലാപരിപാടികളുമുണ്ടാകും. തിരുവോണ നാളില്‍ സംഘടിപ്പിച്ചിരിക്കുന്ന നാടന്‍ മേള പൂവിളി 2012 ന്‍െറ പ്രത്യേകതയയിരിക്കും. നാടന്‍ കളികള്‍, ഫാമിലി ഗെയിംസ്,ഗ്രൂപ് ഗെയിമുകള്‍, വിവിധ കലാപരിപാടികള്‍, സ്റ്റാളുകള്‍, തംബോല ഗെയിം, വടം വലി തുടങ്ങി ഒട്ടേറെ നാടന്‍ കലാ കായിക വിനോദങ്ങള്‍ ഇതിന്‍ന്‍െറ ഭാഗമായി നടക്കും എം.കെ. സിറാജുദ്ദീന്‍െറ നേതൃത്വത്തിലാണ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് മനോഹരന്‍ പാവറട്ടി (39848091 ), ഡി .സലിം (39125889 ) എന്നിവരുമായി ബന്ധപ്പെടണം.

No comments:

Pages