സമാജം തിരഞ്ഞെടുപ്പ് അടുത്തമാസം - Bahrain Keraleeya Samajam

Tuesday, May 1, 2012

demo-image

സമാജം തിരഞ്ഞെടുപ്പ് അടുത്തമാസം

ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പും മെയ് ഒന്‍പതിന് രാത്രി എട്ടിന് സമാജം ഓഡിറ്റോറിയത്തില്‍ നടക്കും. അന്ന് ക്വാറം തികഞ്ഞില്ലെങ്കില്‍ മേയ് 18ന് രാവിലെ ഒന്‍പതു മുതല്‍ നടക്കുന്നതാണ്. 

നേരത്തെ ഇറക്കിയിരുന്ന തിരഞ്ഞെടൂപ്പ് വിജ്ഞാപനം റദ്ദാക്കിയതിനെ തുടര്‍ന്ന്
പുതിയതായി ഇറക്കിയ വിജ്ഞാപനത്തിലാണ് നടപടികളുമായി മുന്നോട്ട്
പോകുന്നത്. കഴിഞ്ഞ 14ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമായിരുന്നു. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന ദിവസമായ 27നു ശേഷമേ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകുകയുള്ളു.

Pages