കാക്കനാടന്‍ എത്തി; അവാര്‍ഡുദാനം ഇന്ന് - Bahrain Keraleeya Samajam

Breaking

Thursday, February 25, 2010

കാക്കനാടന്‍ എത്തി; അവാര്‍ഡുദാനം ഇന്ന്

ആധുനികതയുടെ വായനക്കാരെ വാക്കുകള്‍ കൊണ്ട് വിറപ്പിക്കുകയും ക്ഷോഭത്താല്‍ അസ്വസ്ഥമാക്കുകയും വിയര്‍പ്പുകൊണ്ട് ശുദ്ധമാക്കുകയും ചെയ്ത പ്രിയ എഴുത്തുകാരന്‍ കാക്കനാടന്‍ ഇന്നലെ എത്തി. കാക്കനാടന്റെ ആദ്യ ബഹ്റൈന്‍ സന്ദര്‍ശനമാണിത്. ശാരീരികമായ അസ്വസ്ഥതക്കിടയിലും പ്രവാസി മലയാളികളെ കാണാനും അവരുമായി സംസാരിക്കാനുമുള്ള താല്‍പര്യപ്രകാരമാണ് അദ്ദേഹം എത്തിയത്.

ബഹ്റൈനിലെ മലയാളി സമൂഹത്തിന്റെ സ്നോപഹാരമായ കേരളീയ സമാജം സാഹിത്യ പുരസ്കാരം ഇന്ന് രാത്രി എട്ടിന് ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കാക്കനാടന് സമ്മാനിക്കും. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങിയതാണ് അവാര്‍ഡ്. എം. മുകുന്ദന്‍, ഡോ.കെ.എസ് രവികുമാര്‍, പി.വി രാധാകൃഷ്ണപിള്ള എന്നിവരടങ്ങിയ ജൂറിയാണ് കാക്കനാടനെ തെരഞ്ഞെടുത്തത്. കഥാകൃത്തും നോവലിസ്റ്റുമായ പി. സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തും. സമ്മേളനത്തിനുശേഷം 'കാക്കനാടന്‍ നമ്മുടെ ബേബിച്ചായന്‍' എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും.

നാളെ രാവിലെ 10 ന് പി. സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടക്കുന്ന കഥാക്യാമ്പില്‍ ബഹ്റൈനിലെ പ്രവാസി എഴുത്തുകാര്‍ പങ്കെടുക്കും. ഗള്‍ഫിലെ എഴുത്തുകാര്‍ക്കായി സംഘടിപ്പിച്ച കഥ, കവിത മല്‍സരത്തില്‍ സമ്മാനാര്‍ഹരായ ബിജു പി ബാലകൃഷ്ണന്‍, ദേവസേന എന്നിവര്‍ക്കും ചടങ്ങില്‍ സമ്മാനം നല്‍കും.
കാക്കനാടന് ഇന്നലെ വിമാനത്താവളത്തില്‍ സമാജം ഭാരവാഹികള്‍ ഹൃദ്യമായ സ്വീകരണം നല്‍കി.

No comments:

Pages