സമാജം സാഹിത്യപുരസ്കാരം കാക്കനാടന്‍ 25ന് ഏറ്റുവാങ്ങും - Bahrain Keraleeya Samajam

Breaking

Tuesday, February 23, 2010

സമാജം സാഹിത്യപുരസ്കാരം കാക്കനാടന്‍ 25ന് ഏറ്റുവാങ്ങും

കേരളീയ സമാജത്തിന്റെ സാഹിത്യപുരസ്കാരം ഈ മാസം 25ന് രാത്രി എട്ടിന് സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കാക്കനാടന് സമ്മാനിക്കും.
25,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങിയതാണ് അവാര്‍ഡ്. എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തും.
സമ്മേളനത്തിനുശേഷം 'കാക്കനാടന്‍ നമ്മുടെ ബേബിച്ചായന്‍' എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും.

26ന് രാവിലെ 10 ന് പി. സുരേന്ദ്രന്റെ നേതൃത്വത്തില്‍ കഥാക്യാമ്പ്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ സാഹിത്യവിഭാഗം സെക്രട്ടറി ബെന്യാമിനുമായി (39812111) ബന്ധപ്പെടണം.
സമാജത്തിന്റെ സാഹിത്യമാസികയായ 'ജാലകം' പത്തുവര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ഗള്‍ഫിലെ എഴുത്തുകാര്‍ക്കായി സംഘടിപ്പിച്ച കഥ, കവിത മല്‍സരത്തില്‍ സമ്മാനാര്‍ഹരായ ബിജു പി ബാലകൃഷ്ണന്‍, ദേവസേന എന്നിവര്‍ക്കും ചടങ്ങില്‍ സമ്മാനം നല്‍കും.
ബിജുവിന്റെ 'അവര്‍ക്കിടയില്‍' എന്ന കഥയും ദേവസേനയുടെ 'അടുക്കിവച്ചിരിക്കുന്നത്' എന്ന കവിതയുമാണ് സമ്മാനാര്‍ഹമായത്.
പി. സുരേന്ദ്രന്‍, ഡോ. കെ.എസ് രവികുമാര്‍ എന്നിവരടങ്ങിയ ജൂറയാണ് കഥയും കവിതയും തെരഞ്ഞെടുത്തത്. എം. മുകുന്ദന്‍, ഡോ.കെ.എസ് രവികുമാര്‍, പി.വി രാധാകൃഷ്ണപിള്ള എന്നിവരടങ്ങിയ ജൂറിയാണ് കാക്കനാടനെ തെരഞ്ഞെടുത്തത്.
ഡോക്യുമെന്ററി സംവിധായകന്‍ ബിജു നെട്ടറ, നിര്‍മാതാവ് പി.എ സമദ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

No comments:

Pages