ഗള്‍ഫ് മേഖലയിലെ ആദ്യത്തെ എംബസി കോണ്‍സുലര്‍ എക്റ്റന്‍ഷന്‍ സര്‍വീസ്^ 'സെസി'ന് തുടക്കമിട്ട് കേരളീയ സമാജം ബഹ്റൈനിലെ സന്നദ്ധസേവനരംഗത്ത് അവിസ്മരണീയ അധ്യായം എഴുതിച്ചേര്‍ത്തു. എംബസിയില്‍ നിന്ന് കോണ്‍സുലര്‍ സേവനങ്ങളില്‍ പ്രത്യേകം പരിശീലനം നേടിയ വനിതാ വളണ്ടിയര്‍മാരുടെ നേതൃത്വത്തിലുള്ള കൌണ്ടര്‍ ഇന്നലെ ലളിതമായ ചടങ്ങില്‍ അംബാസഡര്‍ ഡോ.ജോര്‍ജ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഫസ്റ്റ് സെക്രട്ടറി എ. അജയ്കുമാര്‍, സമാജം പ്രസിഡന്റ് പി.വി. മോഹന്‍കുമാര്‍, ജനറല്‍ സെക്രട്ടറി എന്‍.കെ. മാത്യു, സി.സി.ഐ.എ ചെയര്‍മാന്‍ ജോണ്‍ ഐപ്പ് തുടങ്ങി സാമൂഹിക പ്രവര്‍ത്തകരും സമാജം ഭാരവാഹികളും പങ്കെടുത്തു.ആദ്യദിവസം നിരവധി പാസ്പേര്‍ട്ട് അപേക്ഷകള്‍ എത്തി. പാസ്പോര്‍ട്ട് സംബന്ധമായ സേവനങ്ങളാണ് തുടക്കത്തില്‍ ഇവിടെ ലഭ്യമാകുക. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകീട്ട് അഞ്ചുമുതല്‍ രാത്രി ഒമ്പതുവരെയാണ് കൌണ്ടര്‍ പ്രവര്‍ത്തിക്കുക. വളണ്ടിയര്‍മാര്‍ അപേക്ഷ പൂരിപ്പിക്കാനും മറ്റും സഹായം നല്‍കും. രജിസ്റ്റ്രേഷന് 300 ഫില്‍സ് ഈടാക്കും. അതാതുദിവസം സ്വീകരിക്കുന്ന അപേക്ഷകള്‍ അടുത്തദിവസം രാവിലെ എംബസിയിലെത്തിക്കും. അപേക്ഷകളുമായി ബന്ധപ്പെട്ട നിയമനടപടികളും പ്രോസസിംഗും എംബസിയിലാണ് നടക്കുക. ഇതിനുശേഷം ഇവ സമാജം കൌണ്ടറില്‍ നിന്ന് വിതരണം ചെയ്യും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ സ്വീകരിക്കുന്ന അപേക്ഷകളില്‍ ബുധനാഴ്ച തന്നെ ഡെലിവറി നടത്താനാകുമെന്ന് എംബസി അധികൃതര്‍ പറഞ്ഞു. തുടക്കത്തില്‍ കൌണ്ടറില്‍ ഒരു എംബസി ഉദ്യോഗസ്ഥനുണ്ടാകും. എംബസി ഉദ്യോസ്ഥരുടെ സാന്നിധ്യത്തില്‍ നടത്തേണ്ട, പവര്‍ ഓഫ് അറ്റോണി പോലുള്ള അറ്റസ്റ്റേഷനുകള്‍ 'സെസി'ലുണ്ടാകില്ല. അനു മനോജ്, ശുഭ അജയ്, ഗീത ജനാര്‍ദ്ദനന്‍, ഉഷ ഹരിദാസ്, ശാന്ത രാമനാഥന്‍, ജയശ്രീ നായര്‍, രമ അജിത്, ലിജി ഫിലിപ്പ്, ബിജി ശിവകുമാര്‍, ഇന്ദിര പവിത്രന്‍, ഇന്ദു പവിത്രന്‍, ബി.ടി പോള്‍, രശ്മിനാഥ് എന്നീ വളണ്ടിയര്‍മാരുടെ നേതൃത്വത്തിലാണ് കൌണ്ടര്‍ പ്രവര്‍ത്തിക്കുക. എംബസി ഉദ്യോഗസ്ഥ പ്രിയ അംഗ്നല്‍ ഇന്നലെ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. സമാജം ഭാരവാഹികളായ എം.കെ. സിറാജുദ്ദീന്‍, ടി.ജെ ഗിരീഷ് എന്നിവരാണ് കോ^ഓഡിനേറ്റര്‍മാര്‍
Subscribe to:
Post Comments (Atom)
1 comment:
വളരെ നല്ല തീരുമാനം, തുടര്‍ന്നും നടക്കട്ടെ !!!
Post a Comment