ഗള്‍ഫ് മേഖലയില്‍ ആദ്യമായി സഹകരണാടിസ്ഥാനത്തില്‍ തുടങ്ങുന്ന കോണ്‍സ്യൂലര്‍ എക്സ്റ്റന്‍ഷന്‍ സര്‍വ്വീസിന് (സെസ്) ബഹ്‌റിനില്‍ ഉജ്വല തുടക്കം. എംബസി സേവനങ്ങള്‍ സാധാരണക്കാരായ പ്രവാസികളില്‍ എത്തിക്കാന്‍ എംബസിയുടെ സഹകരണത്തോടെ കേരളീയ സമാജത്തില്‍ തുടങ്ങുന്ന കൗണ്ടര്‍ വിദേശകാര്യ സഹമന്ത്രി ശശിതരൂര്‍ ഉദ്ഘാടനം ചെയ്തു. ബഹ്‌റിനിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രാതിനിധ്യം മലയാളികള്‍ എറ്റെടുത്ത സുവര്‍ണ്ണ നിമിഷമായി ഇതു മാറി. കേന്ദ്ര മന്ത്രിയടക്കം വേദിയിലും സദസിലും ഭൂരിപക്ഷം മലയാളികള്‍. ഇത്തരമൊരു സേവനം ഏറ്റെടുക്കാന്‍ സന്നദ്ധതയും പ്രാപ്തിയും പ്രകടിപ്പിച്ച മലയാളികളെ മന്ത്രി അഭിനന്ദിച്ചു. എംബസി ജീവനക്കാരുടെ എണ്ണം കൂട്ടാന്‍ ഇപ്പോള്‍ സാധിക്കുകയില്ലെന്ന് മന്ത്രി പറഞ്ഞു. മൂന്നു ലക്ഷത്തിലേറെ ഇന്ത്യക്കാരുള്ള ബഹ്‌റിനിലെ ഇന്ത്യന്‍ എംബസിയില്‍ ജീവനക്കാരുടെ എണ്ണം കൂട്ടണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ അത്ര പ്രായോഗിക മല്ലെന്നും മന്ത്രി പറഞ്ഞു.
എംബസിയുടെ കോണ്‍സുലര്‍ സര്‍വ്വീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശശി തരൂര്‍. എംബസി ജീവനക്കാരുടെ എണ്ണം കുറവാണെന്ന് സമ്മതിച്ച മന്ത്രി അത് പരിഹരിക്കാന്‍ ഇത്തരം സേവനങ്ങള്‍ സഹായകമാകുമെന്നും പറഞ്ഞു. ഇന്ത്യന്‍ വിദേശ മന്ത്രാലയത്തിന്റെ ആശയമാണ് ഇത്തരം സേവനകേന്ദ്രങ്ങള്‍. പ്രസിഡന്റ്് പി വി മോഹന്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ ജോര്‍ജ്ജ് പ്രസംഗിച്ചു. വിദേശ മന്ത്രിയായതിന് ശേഷം ആദ്യമായി ബഹ്‌റിനിലെത്തിയ ശശിതരൂറിന് വിമാനതാവളത്തില്‍ ഉജ്വല സ്വീകരണമാണ് ലഭിച്ചത്. ബഹ്‌റിന്‍ വിദേശകാര്യമന്ത്രി, വ്യവസായ പ്രതിനിധികള്‍ എന്നിവരുമായി മന്ത്രി കൂടികാഴ്ച നടത്തി.
Thursday, October 8, 2009
Home
Unlabelled
കോണ്‍സ്യൂലര്‍ എക്സ്റ്റന്‍ഷന്‍ സര്‍വ്വീസിന് (സെസ്) ബഹ്‌റിനില്‍ ഉജ്വല തുടക്കം
കോണ്‍സ്യൂലര്‍ എക്സ്റ്റന്‍ഷന്‍ സര്‍വ്വീസിന് (സെസ്) ബഹ്‌റിനില്‍ ഉജ്വല തുടക്കം
Share This
About ബഹറിന്‍ കേരളീയ സമാജം
Subscribe to:
Post Comments (Atom)
No comments:
Post a Comment