കേരളീയ സമാജം ചില്‍ഡ്രന്‍സ് വിങ് പ്രവര്‍ത്തനോദ്ഘാടനം - Bahrain Keraleeya Samajam

Breaking

Saturday, September 3, 2016

കേരളീയ സമാജം ചില്‍ഡ്രന്‍സ് വിങ് പ്രവര്‍ത്തനോദ്ഘാടനം

 
കേരളീയ സമാജം ചില്‍ഡ്രന്‍സ് വിങ്ങിന്‍െറ പ്രവര്‍ത്തനോദ്ഘാടനം ബഹ്റൈന്‍ രാജകുടുംബാംഗം ശൈഖ നൂറ ബിന്‍ത് ഖലീഫ ആല്‍ ഖലീഫ ദീപം കൊളുത്തി നിര്‍വഹിക്കുന്നു. 

 ബഹ്റൈന്‍ കേരളീയ സമാജം ചില്‍ഡ്രന്‍സ് വിങ്ങിന്‍െറ പ്രവര്‍ത്തനോദ്ഘാടനം ബഹ്റൈന്‍ രാജകുടുംബാംഗം ശൈഖ നൂറ ബിന്‍ത് ഖലീഫ ആല്‍ ഖലീഫ ദീപം കൊളുത്തി നിര്‍വഹിച്ചു. റേഡിയോ-ടി.വി. അവതാരകനും എഴുത്തുകാരനുമായ മൊയ്തീന്‍കോയ വിശിഷ്ടാതിഥിയായിരുന്നു. സമാജം പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണപിള്ള, സെക്രട്ടറി എന്‍.കെ. വീരമണി, വൈസ് പ്രസിഡന്‍റ് ഫ്രാന്‍സിസ് കൈതാരത്ത്, ചില്‍ഡ്രന്‍സ് പാട്രണ്‍ കമ്മിറ്റി കണ്‍വീനര്‍ കെ.സി. ഫിലിപ്പ്, പ്രസിഡന്‍റ് കാര്‍ത്തിക് മേനോന്‍, സെക്രട്ടറി ആദിത്യ ബാലചന്ദ്രന്‍, വൈസ് പ്രസിഡന്‍റ് ഗൗരി അനില്‍, ഫറ സിറാജ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.കുട്ടികളുടെ വ്യക്തിത്വവികാസവും സര്‍ഗാത്മക വളര്‍ച്ചയും ലക്ഷ്യമിട്ടുള്ള പരിപാടികളാണ് ചില്‍ഡ്രന്‍സ് വിങ് ഈ വര്‍ഷം നടപ്പാക്കുന്നതെന്ന് ഭാരവാഹികള്‍ ചടങ്ങില്‍ പറഞ്ഞു.കുട്ടികളുടെ സര്‍ഗാത്മക വളര്‍ച്ചക്കായി 30 വര്‍ഷത്തിലേറെയായി ചില്‍ഡ്രന്‍സ് വിങ് വര്‍ഷംതോറും പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. കലാരംഗത്ത് നാട്ടിലെ കുട്ടികളെക്കാള്‍ സജീവമാണ് ഗള്‍ഫില്‍ വളരുന്നവരെന്ന് മൊയ്തീന്‍കോയ പറഞ്ഞു. എന്നാല്‍ മുതിര്‍ന്നവരോടുള്ള ബഹുമാനക്കുറവ് പുതുതലമുറയുടെ ഒരു പ്രശ്നമായി നിലനില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയുടെ ഭാഗമായി കേരള നടനം, സംഘഗാനം, ചിത്രീകരണം എന്നിവ നടന്നു. മാളവിക സുരേഷ്, ആദിത് എസ്. മേനോന്‍ എന്നിവര്‍ ചടങ്ങുകള്‍ നിയന്ത്രിച്ചു.

No comments:

Pages