മനാമ: ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ ഓണോഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ഇന്നലെ രാത്രി സമാജം കലാവിഭാഗത്തിന്‍െറ അവതരണ ഗാനത്തോടെയാണ് പരിപാടികള്‍ തുടങ്ങിയത്. നടനും മുന്‍മന്ത്രിയുമായ കെ.ബി.ഗണേഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ വിശിഷ്ടാതിഥിയായിരുന്നു.
‘നോര്‍ക റൂട്സ്’ ഡയറക്ടര്‍ ഇസ്മായില്‍ റാവുത്തറും സംബന്ധിച്ചു. വനിതാവേദി ഏകോപനം നിര്‍വഹിച്ച സിനിമാറ്റിക് ഡാന്‍സ് മത്സരം ചടങ്ങിന് മാറ്റുകൂട്ടി. പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണ പിള്ള, ജന.സെക്രട്ടറി എന്‍.കെ.വീരമണി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ഇന്ന് രാവിലെ 10 മുതല്‍ അത്തപ്പൂക്കള മത്സരം നടക്കും. വൈകീട്ട് 3.30 ന് നടക്കുന്ന പായസ മേളയില്‍ നിരവധി പേര്‍ സംബന്ധിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
രാത്രി എട്ടു മണിക്ക് നാദബ്രഹ്മം മ്യൂസിക് ക്ളബ്ബിന്‍െറ ആഭിമുഖ്യത്തില്‍ ‘മധുര മധുനാദം’ എന്ന പേരില്‍ മധു ബാലകൃഷ്ണനും സുമി അരവിന്ദും ചേര്‍ന്ന് അവതരിപ്പിക്കുന്ന സംഗീത പരിപാടി അരങ്ങേറും.
ഉഷാ ഉതുപ്പ് മുതല്‍ എം.ജി.ശ്രീകുമാര്‍ വരെയുള്ളവരാണ് ‘ശ്രാവണം-2016’ എന്ന പേരില്‍ നടക്കുന്ന ഇത്തവണത്തെ ഓണാഘോഷപരിപാടികളില്‍ അണിനിരക്കുന്നത്.
4pm News ല് വന്ന വാർത്ത
No comments:
Post a Comment