ബഹ്‌റൈന്‍ കേരളീയ സമാജത്തിന്‍െറ ഇത്തവണത്തെ ഓണോഘോഷ പരിപാടികളില്‍ വന്‍ താരനിര. ഉഷാ ഉതുപ്പ് മുതല്‍ എം.ജി.ശ്രീകുമാര്‍ വരെയുള്ളവരാണ് ആഘോഷപരിപാടികളില്‍ അണിനിരക്കുന്നത്. ഇത് ഗള്‍ഫ് മേഖലയില്‍ നടക്കുന്ന ഏറ്റവും വലിയ ഓണാഘോഷ പരിപാടിയായിരിക്കുമെന്ന് സമാജം പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണപിള്ള, ജന. സെക്രട്ടറി എന്‍.കെ.വീരമണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
‘ശ്രാവണം-2016’ എന്ന പേരില്‍ നടക്കുന്ന പരിപാടിയില്‍ പത്തു ദിവസവും ശ്രദ്ധേയമായ പരിപാടികളാണ് നടക്കുന്നത്. 5000 പേര്‍ക്കുള്ള ഓണസദ്യയും ഒരുക്കും.
സെപ്റ്റംബര്‍ എട്ടിന് രാത്രി എട്ടുമണിക്ക് സമാജം കലാവിഭാഗത്തിന്‍െറ അവതരണ ഗാനത്തോടെ പരിപാടികള്‍ക്ക് തിരശ്ശീല ഉയരും. കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എയാണ് ഉദ്ഘാടകന്‍. ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ വിശിഷ്ടാതിഥിയായിരിക്കും. ‘നോര്‍ക റൂട്സ്’ ഡയറക്ടര്‍ ഇസ്മായില്‍ റാവുത്തര്‍ സംബന്ധിക്കും. തുടര്‍ന്ന് വനിതാവേദി ഏകോപനം നിര്‍വഹിക്കുന്ന സിനിമാറ്റിക് ഡാന്‍സ് മത്സരം നടക്കും.
ഒമ്പതിന് രാവിലെ 10 മുതല്‍ അത്തപ്പൂക്കള മത്സരം നടക്കും. വൈകീട്ട് 3.30 ന് നടക്കുന്ന പായസ മേളയില്‍ നിരവധി പേര്‍ സംബന്ധിക്കും. രാത്രി എട്ടു മണിക്ക് നാദബ്രഹ്മം മ്യൂസിക് ക്ളബ്ബിന്‍െറ ആഭിമുഖ്യത്തില്‍ ‘മധുര മധുനാദം’ എന്ന പേരില്‍ മധു ബാലകൃഷ്ണനും സുമി അരവിന്ദും ചേര്‍ന്ന് അവതരിപ്പിക്കുന്ന സംഗീത പരിപാടി അരങ്ങേറും. 10ന് നൂറുപേര്‍ അണിനിരക്കുന്ന മെഗാ ഒപ്പന നടക്കും. തുടര്‍ന്ന് ശുഭ അജിത് ഒരുക്കുന്ന കേരള നടനം, അഫ്സലും ജോത്സ്നയും ചേര്‍ന്ന് ഒരുക്കുന്ന ‘ഇശല്‍ ഈണം’ ഗാനമേള എന്നിവയുമുണ്ടാവും.
11ന് ദിനേശ് കുറ്റിയിലും സംഘവും അവതരിപ്പിക്കുന്ന വില്ലടിച്ചാന്‍ പാട്ട്, സമാജം കലാവിഭാഗത്തിന്‍െറ ഓണപ്പാട്ടുകളുടെ അവതരണമായ ‘ഓണനിലാവ്’, മലയാളം പാഠശാലയിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ‘കിളിക്കൂട്ടം’, ‘ഒരു തൈ നടുമ്പോള്‍’ എന്നീ ചിത്രീകരണങ്ങള്‍, ഭരത്ശ്രീ രാധാകൃഷ്ണന്‍ അവതരിപ്പിക്കുന്ന നൃത്താവിഷ്കാരം ‘ഓര്‍മയിലെ ഓണം’ എന്നിവ നടക്കും.
12ന് രാവിലെ 10 മണിക്കു കബടി മത്സരം നടക്കും. വൈകീട്ട് 5 മണിക്കാണ് പുലിക്കളി. 6.30ന് ഘോഷയാത്ര. ഉത്രാടത്തിന് രാവിലെ 10 മണിക്ക് ബഹ്റൈനിലെ വിവിധ തൊഴില്‍ സ്ഥാപനങ്ങളിലെ കലാ പ്രതിഭകള്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഉള്‍പ്പെടുത്തി കലാമേള നടക്കും.
മൂന്നുമണിക്ക് വടംവലി മത്സരം ആരംഭിക്കും. ‘ആരവം’ നാടന്‍പാട്ടുകൂട്ടം അവതരിപ്പിക്കുന്ന നാടന്‍പാട്ട് സംഘനൃത്തം ഉണ്ടാകും. ഒമ്പതു മണിക്ക് വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ തിരുവാതിര മത്സരവും നടക്കും.
തിരുവോണനാളില്‍ വൈകീട്ട് തിരുവാതിര, പന്തളം ബാലനും രാധികാ നാരായണനും അവതരിപ്പിക്കുന്ന ഗാനമേള എന്നിവ അരങ്ങേറും.
15ന് 7.30 ന് ഓണപ്പുടവ മത്സരമുണ്ടാകും. തുടര്‍ന്ന് ഉഷാ ഉതുപ്പും സംഘവും അവതരിപ്പിക്കുന്ന ‘എന്‍െറ കേരളം എത്രസുന്ദരം’ എന്ന സംഗീത പരിപാടിയും അരങ്ങേറും.
16ന് രാത്രി സമാപന ചടങ്ങുകള്‍ നടക്കും. ഇതില്‍ എം.ജി.ശ്രീകുമാര്‍, നടി അംബിക, സിതാര, രമേഷ് പിഷാരടി തുടങ്ങിയവര്‍ അണിനിരക്കും.നടന്‍ മോഹന്‍ലാലിനുള്ള സമര്‍പ്പണമായാണ് ഗാനമേള നടക്കുന്നത്.23നാണ് ഓണസദ്യ. പഴയിടം മോഹനന്‍ നമ്പൂതിരിയാണ് സദ്യ ഒരുക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ഇ.കെ.പ്രദീപന്‍,സിറാജ് കൊട്ടാരക്കര, മനോഹരന്‍ പാവറട്ടി, ഹരികൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.
Wednesday, September 7, 2016

ബഹ്റൈന്‍ കേരളീയ സമാജം ഓണാഘോഷം 2016 "ശ്രാവണം 2016"
Tags
# ഓണം
Share This
About ബഹറിന്‍ കേരളീയ സമാജം
ബഹ്റൈന്‍ കേരളീയ സമാജം ഈദ് ഓണാഘോഷം " ശ്രാവണം 2018"
ബഹറിന്‍ കേരളീയ സമാജംAug 12, 2018ബഹ്റൈന്‍ കേരളീയ സമാജം ഓണാഘോഷം 2016 "ശ്രാവണം 2016"
ബഹറിന്‍ കേരളീയ സമാജംSept 07, 2016ഓണം പലഹാര മേളയോടെ സമാജം ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി.
ബഹറിന്‍ കേരളീയ സമാജംSept 03, 2016
Tags:
ഓണം
Subscribe to:
Post Comments (Atom)
No comments:
Post a Comment