ആറാമത് ‘ഫസ്റ്റ്ബെല്‍’ റേഡിയോ നാടക മത്സരം അഞ്ച് മുതല്‍ - Bahrain Keraleeya Samajam

Breaking

Sunday, January 31, 2016

ആറാമത് ‘ഫസ്റ്റ്ബെല്‍’ റേഡിയോ നാടക മത്സരം അഞ്ച് മുതല്‍

മനാമ: കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമയും ‘യുവര്‍ എഫ്.എമ്മും’ സംയുക്തമായി സംഘടിപ്പിക്കുന്ന ജി.സി.സി റേഡിയോ നാടകമത്സരമായ ‘ഫസ്റ്റ്ബെല്‍’ ഫെബ്രുവരി അഞ്ച് മുതല്‍ ആരംഭിക്കും.ബഹ്റൈനു പുറമെ ഖത്തര്‍,സൗദി എന്നീ രാജ്യങ്ങളില്‍ നിന്നും നാടകങ്ങള്‍ മത്സരത്തില്‍ മാറ്റുരക്കാനത്തെും. നാട്ടില്‍ നിന്നുള്ള പ്രശസ്തര്‍ വിധികര്‍ത്താക്കളായി എത്തും. 16 നാടകങ്ങളാണ് മത്സരത്തിലേക്ക് തെരഞ്ഞെടുത്തത്. നാടകത്തിന്‍െറ സി.ഡിയുടെ ഒൗദ്യോഗികമായ കൈമാറ്റചടങ്ങ്,യുവര്‍ എഫ്.എം. ക്രിയേറ്റീവ് ഡയറക്ടര്‍ ആദിത്യക്ക് നല്‍കി കേരളീയ സമാജം പ്രസിഡന്‍റ് വര്‍ഗീസ് കാരക്കല്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ സമാജം ജനറല്‍ സെക്രട്ടറി വി.കെ.പവിത്രന്‍,കലാവിഭാഗം സെക്രട്ടറി ജയകുമാര്‍,സ്കൂള്‍ ഓഫ് ഡ്രാമ കണ്‍വീനര്‍ ശിവകുമാര്‍ കുളത്തൂപ്പുഴ,യുവര്‍ എഫ്.എം. ആര്‍.ജെ. അപ്പുണ്ണി എന്നിവര്‍ ആശംസ അര്‍പ്പിച്ചു.

No comments:

Pages