ബഹ്റൈന്‍ കേരളീയ സമാജം നാടക പുരസ്കാരം രാധാകൃഷ്ണന്‍ കൊടുങ്ങല്ലൂരിന് - Bahrain Keraleeya Samajam

Breaking

Friday, January 22, 2016

ബഹ്റൈന്‍ കേരളീയ സമാജം നാടക പുരസ്കാരം രാധാകൃഷ്ണന്‍ കൊടുങ്ങല്ലൂരിന്

മനാമ: ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ നാടകരംഗത്തെ സമഗ്ര സംഭാവനക്കുള്ള 2015ലെ പുരസ്കാരം രാധാകൃഷ്ണന്‍ കൊടുങ്ങല്ലൂരിന്. സമാജം സ്കൂള്‍ ഓഫ് ഡ്രാമയുടെ നേതൃത്വത്തിലാണ് 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് നല്‍കുന്നത്. കേരളത്തില്‍ അമച്വര്‍-പ്രൊഫഷണല്‍ നാടക രംഗങ്ങളില്‍ നടനായും സംവിധായകനായും സജീവമായിരുന്നു രാധാകൃഷ്ണന്‍ കൊടുങ്ങല്ലൂര്‍. ബഹ്റൈനില്‍ കേരളീയ സമാജത്തിന്‍െറ വേദിയിലും അദ്ദേഹം തിളങ്ങളിയിരുന്നു. നിരവധി നാടകങ്ങള്‍ ബഹ്റൈനിലെ കലാസ്വാദകര്‍ക്കു മുന്നിലത്തെിച്ച രാധാകൃഷ്ണന്‍ പ്രവാസലോകത്തെ നാടകരംഗത്തിന് വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണെന്നും ഇതിനുള്ള അംഗീകാരമാണ് പുരസ്കാരമെന്നും അവാര്‍ഡ് കമ്മിറ്റി അഭിപ്രയപ്പെട്ടു.

No comments:

Pages