ബഹ്‌റൈൻ കേരളീയ സമാജം ഡി സി ബുക്സുമായി സഹകരിച്ചു നടത്തുന്ന മൂന്നാമത് അന്താരാഷ്‌ട്ര പുസ്തക മേളയുടെ മുന്നോടിയായി സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നോവൽ പരിചയവും ചർച്ചയും സംഘടിപ്പിക്കുന്നു. ജനുവരി 6 ബുധനാഴ്ച രാത്രി എട്ടുമണിക്കാണ് ചർച്ച . മലയാള നോവലിലെ പുതു വർത്തമാനങ്ങൾ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ സമകാലിക മലയാള നോവലിലെ പുതിയ തലമുറ എഴുത്തുകാരുടെ ശ്രദ്ധേയമായ കൃതികളെയും എഴുത്തുകാരെയും പരിചയപ്പെടുത്തുന്നു
മലയാളത്തിലെ പുതു തലമുറ എഴുത്തുകാരുടെ ശ്രദ്ധേയമായ രചനകൾ പരിചയപ്പെടുത്തുന്ന പരിപാടിയിൽ മൂന്നാമിടങ്ങൾ (കെ വി മണികണ്ഠൻ ), നിലം പൂത്തു മലർന്ന നാൾ ( മനോജ് കൂറൂർ ), 3 (വി എച് നിഷാദ്) , നിദ്രാമോഷണം (ജീവൻ ജോബ് തോമസ് ), അപരകാന്തി (സംഗീത ശ്രീനിവാസൻ ) എന്നീ കൃതികളെയാണ് പരിചയപ്പെടുത്തുന്നത് സുധീശ് രാഘവൻ , അനിൽ വേങ്കോട്, ജയകൃഷ്ണൻ കെ നായർ , ബാജി ഓടംവേലി, രാജു ഇരിങ്ങൽ എന്നിവർ പരിപാടിയിൽ സംസാരിക്കും
ജനുവരി ഏഴു വ്യാഴാഴ്ച മുതലാണ് പുസ്തകൊത്സവം ആരംഭിക്കുന്നത് .ഇന്ത്യയിലെയും വിദേശത്തെയും നിരവധി പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾ മേളയിൽലഭ്യമാകും . എം മുകുന്ദനാണ് ജനുവരി പതിനാറു വരെ നീണ്ടു നില്ക്കുന്ന പുസ്തക മേള ഉദ്ഘാടനം ചെയ്യുന്നത് പുസ്തകൊത്സവത്തെക്കുരിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് വിപിൻകുമാർ (39964087 ) സജി മാർകോസ്(39684766 ) എന്നിവരെ സമീപിക്കാവുന്നതാണ് .
No comments:
Post a Comment