മെയ്‌ദിനാഘോഷം - 2015 - Bahrain Keraleeya Samajam

Breaking

Thursday, April 30, 2015

മെയ്‌ദിനാഘോഷം - 2015

ബഹ്‌റൈൻ കേരളീയ സമാജം മെയ്‌ദിനാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു , രാവിലെ ഒൻപത് മണിമുതൽ ആരംഭിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന് , ബഹ്റൈനിലെ പ്രശസ്തരായ ഡോക്റ്റർമാർ നേതൃത്വം നൽകും , ഉച്ചയ്ക്കു ശേഷം വിവിധ  കലാ - കായിക  മത്സരങ്ങളും അരങ്ങേറുന്നു .വടം വലി , കബഡി , പഞ്ച ഗുസ്തി , ക്ലേ മോഡലിങ് , ചിത്രരചന ,മെയ്‌ദിന ഗാനം, ചലച്ചിത്ര ഗാനം  എന്നിവയിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് . മെഡിക്കൽ ക്യാമ്പിലും കായിക മത്സരങ്ങളിലും എല്ലാ സമാജം അംഗങ്ങള്‍ക്കും പങ്കെടുക്കാവുന്നതാണ് . മത്സര വിജയികൾക്കുള്ള സമ്മാനദാനം , സമാപന സമ്മേളനത്തിൽ മുഖ്യാതിഥി അഡ്വ: കെ .സുരേഷ്കുറുപ്പ് . എം . എൽ . എ നിർവഹിക്കും . ശ്രീമതി വിദ്യാ ശ്രീകുമാര്‍ അവതരിപ്പിക്കുന്ന നൃത്ത സംഗീത ശില്പവും  സമാജം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന  കലാ പരിപാടികളും അരങ്ങേറുന്ന സമാപന ചടങ്ങിൽ , ബഹ്റൈനിലെ തൊഴിലാളി സമൂഹത്തിനിടയിൽ പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തകരെ ആദരിക്കുകയും ചെയ്യുന്നു. ബഹ്‌റൈന്‍ കേരളീയ സമാജം മെയ്‌ദിനാഘോഷം വിജയിപ്പിക്കുനതിനായി എല്ലാ സമാജം അംഗങ്ങളുടെയും സഹായ സഹകരങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

No comments:

Pages