ജാതി മതബോധം കൊണ്ട് കാഴ്ച നഷ്ട്ട പെട്ട കേരളിയ സാമുഹിക ജീവിതത്തിൽ മലയാളികളുടെ ഉൾകണ്ണ് തുറപ്പിച്ച നവോത്ഥാന നായകൻ ശ്രീ നാരായണ ഗുരുവിന്റെ ജീവിതത്തിലെ ചില പ്രധാന സംഭവങ്ങളെ അടിസ്ഥാനമാക്കി നിര്മിച്ച സിനിമയാണ് "യുഗപുരുഷന്‍.
ശ്രീനാരായണഗുരു എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക 'ഒരു ജാതി ഒരു മതം ഒരു ദൈവം' എന്ന അദ്ദേഹത്തിന്റെ വചനങ്ങളാണ്. ഒരുപക്ഷേ, പലര്‍ക്കും അദ്ദേഹത്തെക്കുറിച്ചുള്ള അറിവും ഈ വാക്കുകളില്‍ ഒതുങ്ങുന്നു.
ഒരു സിനിമയിലൂടെ ഗുരുവിന്റെ ചിന്തകളെയും ദര്‍ശനങ്ങളെയും മുഴുവനായും വെളിപ്പെടുത്താനാവില്ലെങ്കില് ക്കൂടിയും ഗുരുവിന്റെ ആ കാലഘട്ടത്തെ പതിമൂന്ന് വര്‍ഷത്തെ പഠനങ്ങളിലൂടെയും ഹോം വര്‍ക്കുകളിലൂടെയും പ്രേക്ഷകര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ അതിന്റെ എല്ലാ പ്രാധാന്യത്തോടുകൂടിയും അവതരിപ്പിക്കുകയാണ് 'യുഗപുരുഷന്‍' എന്ന ചിത്രത്തിലൂടെ സംവിധായകന്‍ ആര്‍. സുകുമാരന്‍.
ശ്രീനാരായണഗുരുവായി തലൈവാസന്‍ വിജയ്, .റിബല്‍ സ്വഭാവമുള്ള കെ.സി. കുട്ടനെ മമ്മൂട്ടിയാണ് അവതരിപ്പിക്കുന്നത്. കലാഭവൻ മണി ,നവ്യ നായർ തുടങ്ങി വലിയ താര നിരയാണ് ഈ സിനിമക്ക് ആവശ്യമായി വന്നത് .
അനൂപാണ് എ.വി.എ. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ യുഗപുരുഷന്‍ നിര്‍മിക്കുന്നത്.
വര്ഗിയ ജാതി കോമരങ്ങൾ തല പൊക്കുന്ന ഈ കാലത്ത് ശ്രീനാരായണ ഗുരുവിനെ സംബന്ടിച്ച ഈ സിനിമ കുടുതൽ കാലിക പ്രസക്തമാകുന്നു.
വിശദവിവരങ്ങള്‍ക്ക് കലാ വിഭാഗം സെക്രട്ടെരി ഷാജഹാൻ ,ഫിലിം ക്ലബ് കണ്‍വീനര്‍ - ഫിറോസ് തിരുവത്ര 39186439
എന്നിവരുമായി ബന്ധപെടുക
തിയ്യതി :17..09.2014(ബുധൻ)
സമയം 8 മണി
ഭാഷ:മലയാളം
സ്ഥലം യുസഫ് അലി ഹാള്ളിൽ
No comments:
Post a Comment