മലയാളം പാഠശാല പ്രവേശനം ഏപ്രിൽ 13 മുതൽ 15 വരെ - Bahrain Keraleeya Samajam

Breaking

Monday, April 13, 2015

മലയാളം പാഠശാല പ്രവേശനം ഏപ്രിൽ 13 മുതൽ 15 വരെ

സമാജം മലയാളം പാഠശാലയുടെ ഈ അധ്യയന  വർഷത്തേയ്ക്കുള്ള പുതിയ കുട്ടികളുടെ പ്രവേശനം  ഏപ്രിൽ 13 തിങ്കളാഴ്ച ആരംഭിക്കും. 13 മുതൽ 15 വരെ സമാജം അംഗങ്ങൾക്ക്‌ അപേക്ഷ സമർപ്പിക്കാം. സമാജം മലയാളം പാഠശാലയുടെ ഓഫീസിൽ നിന്നും അപേക്ഷ ഫോറം തിങ്കളാഴ്ച 07 മണി മുതൽ ലഭിക്കും. ഏപ്രിൽ 13 മുതൽ 15 വരെ വൈകുന്നേരം 07  മുതൽ രാത്രി 09.30 വരെ  പേക്ഷ സ്വീകരിക്കുന്നതാണു. 2015 ഏപ്രിൽ 01 നു 6 വയസ്സ്‌ പൂർത്തിയായിട്ടുള്ള കുട്ടികൾക്ക്‌ മാത്രമേ പ്രവേശനം ലഭിക്കുകയുള്ളൂ. അപേക്ഷയോടൊപ്പം കുട്ടിയുടെ ഒരു ഫോട്ടോയും  കുട്ടിയുടെ  CPR  കോപ്പിയും  ഹാജരാക്കണം. പരിമിതമായ സീറ്റുകളിലേയ്ക്ക്‌  സംസ്ഥാന മലയാളം മിഷന്റെ നിബന്ധനകൾക്ക്‌ വിധേയമായിട്ടായിരിക്കും  പ്രവേശനം.
കൂടുതൽ വിവരങ്ങൾക്ക്‌ ഈ നമ്പരുകളിൽ വിളിക്കാവുന്നതാണു.
33952166,39168899,36045442, 33430700

No comments:

Pages