ജീവിതത്തിൽ എന്തെങ്കില്ലും ആയിതിരണമെന്ന് ആഗ്രഹിക്കതെയും ചിലര് ചരിത്രത്തിൽ ഇടം പിടിക്കും, അങ്ങിനെ ഒരാളായിരുന്നു ഷാഹിദ് ,അയാളെ അഭിഭാഷകനാക്കുന്നത് ജീവിതത്തിലെ കയ്പേറിയ ചില അനുഭവങ്ങൾ ആണ് .ആര്ക്കും എപ്പോൾ വേണമെങ്കില്ലും വന്നു പെടാവുന്ന ദുരിതങ്ങൾ . നിതിക്ക് വേണ്ടി പോരാടി ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന ഷാഹിദ് ആസ്മിയെന്ന യുവ അഭിഭാഷകന്റെ ജീവിതകഥ അടിസ്ഥാനമാക്കി ഹന്‍സല്‍ മേത്ത സംവിധാനം ചെയ്ത സിനിമാണ് ‘ഷാഹിദ്’. നിരുപക ശ്രദ്ധ നേടുകയും സാമ്പത്തിക വിജയവും വരിച്ച ഷാഹിദ് മികച്ച സംവിധായകനുള്ള ദേശിയ അവാർഡും ഷാഹിദ് ആയി വേഷമിട്ട രാജ് കുമാർ റാവു മലയാള നടൻ സുരാജ് വെഞ്ഞാറൂമൂടിനോപ്പം മികച്ച നടനുള്ള ദേശിയ അവാർഡും കരസ്ഥമാക്കി
ബഹ്‌റൈൻ കേരളിയ സമാജം ഫിലിം ക്ലബ് സിനിമാ പ്രദർശനത്തിൽ ഈ ആഴ്ച ദേശിയ അവാർഡുകൾ നേടിയ ഷാഹിദ് പ്രദര്ശിപ്പിക്കുന്നു .
No comments:
Post a Comment