ആടാം... പാടാം.... - Bahrain Keraleeya Samajam

Breaking

Wednesday, June 4, 2014

demo-image

ആടാം... പാടാം....

10322819_4240632551841_345812461636655798_n

ബഹ്‌റൈന്‍ കേരളീയസമാജം കലാവിഭാഗം സംഘടിപ്പിക്കുന്ന സര്‍ഗോത്സവമായ “ആടാം പാടാം “ പരിപാടിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ 6 വെള്ളിയാഴ്ച രാത്രി 7.30 ന് എം എം രാമചന്ദ്രന്‍ ഹാളില്‍ അരങ്ങേറുന്ന വിവിധ കലാപരിപാടികളോടെ തുടക്കം കുറിക്കും . സമാജം കുടുംബാങ്ങങ്ങള്‍ക്കും അവരുടെ കുട്ടികള്‍ക്കും പരിശീലനത്തിന്റെ ഭാഗമായോ, അരങ്ങേറ്റമായോ അവതരണത്തിന്റെ അമിത ചിലവിലാതെ കലാരൂപങ്ങള്‍ ആസ്വതകര്‍ക്ക് മുന്നില്‍ പ്രകടമാക്കുവാനുള്ള അവസരമാണ് ആടാം പാടാം സംഘടിപ്പിക്കുന്നതിലൂടെ കലാവിഭാഗം ലക്ഷ്യമിടുന്നത് വിവിധ നൃത്ത രൂപങ്ങള്‍, കവിതാപാരായണം, ലളിതഗാനം ,നാടന്‍പാട്ട് ,ശാസ്ത്രീയ സംഗീതം ,എകാഭിനയം ,ശബ്ധാനുകരണം ,മൂകാഭിനയം തുടങ്ങിയ എല്ലാ ദ്രിശ്യശ്രവ്യ കലാരൂപങ്ങളും അവതരിപ്പിക്കാനുള്ള വേദിയും സൌകര്യവും സജ്ജീകരണവും ആണ് കേരളീയ സമാജം ഇതുവഴി അംഗങ്ങള്‍ക്കായി ഒരുക്കുന്നത്. തിങ്ങിനിറഞ്ഞ സദസ്സിന്റെ സാനിദ്ധ്യത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്തിവരുന്ന ഈ പരിപാടി പങ്കെടുത്തവരുടെ എണ്ണത്തില്‍ മാത്രമല്ല അവതരിപ്പിക്കപെട്ട കലാപ്രകടങ്ങളുടെ വൈവിധ്യത്തിലും നിലവാരത്തിലും മുന്നിട്ടു നിന്നിരുന്നു. മത്സരത്തിന്‍റെ പിരിമുറുക്കങ്ങള്‍ ഇല്ലാതെ കലാസാഹിത്യരംഗത്തെ സമര്‍ത്ഥരായ കുട്ടികളെ കണ്ടെത്തുവാനും വേദിയില്‍ എത്തിക്കുവാനും അവരുടെ സര്‍ഗാത്മക കഴിവുകളെ പ്രകാശമാനമാക്കുവാനും ഇത്തരത്തിലൊരു തുറന്നവേദി സംഘടിപ്പിക്കുന്നതിലൂടെ സാദ്യമാകുമെന്നു സമാജം പ്രസിഡന്റ്‌ ശ്രീ ജി കെ നായര്‍, ജനറല്‍ സെക്രട്ടറി ശ്രീ മനോജ്‌ മാത്യു എന്നിവര്‍ അറിയിച്ചു . ഈ വര്‍ഷം മുതല്‍ മുതിര്‍ന്നവര്‍ക്കും അവരുടെ കലാപ്രകടനങ്ങളെ പ്രോത്സാഹിപ്പിക്കുവാനുള്ള അവസരവും ആടാം പാടാം പരിപാടിയിലൂടെ കലാവിഭാഗം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിപാടികള്‍ ആസ്വദിച്ചു കുട്ടികള്‍ക്ക് പ്രോത്സാഹനവും നിര്‍ദേശവും നല്‍കുവാനായി എല്ലാ സമാജം കുടുംബാംഗങ്ങളും കലാസ്നേഹികളും കൃത്യ സമയത്ത് തന്നെ എം എം രാമചന്ദ്രന്‍ ഹാളില്‍ എത്തിച്ചേരണമെന്നു കലാവിഭാഗം സെക്രട്ടറി ഷാജഹാന്‍ അഭ്യര്ത്തിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ശ്രീ ഷാജഹാന്‍ 39297836, ശ്രീ മനോഹരന്‍ പാവറട്ടി 39848091

Pages