'ദി കൈറ്റ് റണ്ണര്‍ - Bahrain Keraleeya Samajam

Breaking

Sunday, July 21, 2013

'ദി കൈറ്റ് റണ്ണര്‍

ബഹ്‌റൈൻ കേരളീയ സമാജം സിനിമ ക്ലബ്‌ നാളെ   ജൂലൈ 23 ബുധനാഴ്ച   രാത്രി 7.30 ന്  'ദി കൈറ്റ് റണ്ണര്‍'.
 ഖാലിദ്‌ ഹുസ്സൈനിയുടെ വിഖ്യാതമായ നോവലിന്റെ അതെ പേരിലുള്ള ചലച്ചിത്രാവിഷ്കാരമാണ് 'ദി കൈറ്റ് റണ്ണര്‍'. സോവിയെറ്റ് അധിനിവേശം മുതല്‍ താലിബാന്‍ കാലഘട്ടം വരെയുള്ള അഫ്ഗാനിസ്ഥാന്റെ ചരിത്രമാണ് ഈ സൌഹൃദത്തെ കുറിച്ചുള്ള സിനിമയുടെ ബാക്ക് ഡ്രോപ്പ്.
അമേരിക്കയില്‍ പ്രവാസ ജീവിതം നയിക്കുന്ന നായകന് ഒരു ദിവസം തന്റെ ബാല്യകാല സുഹൃത്തില്‍ നിന്നും ഒരു കത്ത് കിട്ടുന്നു. എത്രയും പെട്ടെന്ന് പാകിസ്ഥാനിലേക്ക് ചെല്ലാന്‍..,.. തന്റെ സുഹൃത്തിന്റെ അടുത്തെത്തിയ നായകനെ കാത്തിരുന്നത് സംഭ്രമജനകമായ കുറെ അനുഭവങ്ങളാണ്.
തന്റെ സുഹൃത്തിന്റെ അനുഭവ വിവരണങ്ങളിലൂടെ അയാള്‍ തന്റെ മാതൃ രാജ്യത്തിന്റെ ചരിത്രവും ഹൃദയവും തൊട്ടറിയുന്നു. ഭൂതകാലവും വര്‍ത്തമാനകാലവും ഇടകലര്‍ത്തികൊണ്ടുള്ള ഒരു ആഖ്യാന രീതിയാണ് ഈ സിനിമക്ക്.
താലിബാനില്‍ നിന്നും വലിയ പ്രതിഷേധമാണ് ഈ സിനിമക്ക് നേരിടേണ്ടി വന്നത്... വധഭീഷണി മൂലം ഇതില്‍ അഭിനയിച്ച കുട്ടികള്‍ ഇപ്പോളും നിര്‍മാതാവിന്റെ ചെലവില്‍ ദുബായില്‍ പ്രവാസ ജീവിതം നയിക്കുകയാണ്.
പ്രവേശനം സൌജന്യമാണ്.
സമാജം സിനിമാ ക്ളബ് 

No comments:

Pages