ബഹ്‌റൈന്‍ കേരളീയ സമാജം കലാവിഭാഗത്തിന്റെ നേതൃത്തത്തില്‍ തുടങ്ങിവെച്ച ആടാം പാടാം എന്ന കുട്ടികള്‍ക്ക് വേണ്ടിയുളള പരിപാടി വീണ്ടും അരങ്ങേറുന്നു . സമാജം അംഗങ്ങളുടെ കുട്ടികളുടെ സര്‍ഗ്ഗ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ആടാം പാടാം എന്ന പരിപാടിക്ക് തുടക്കം കുറിച്ചത് . മാർച്ച് 19 ചൊവ്വാഴ്ച വൈകീട്ട് ഏഴു മുപ്പതിന് എം .എം . രാമചന്ദ്രന്‍ ഹാളില്‍ വച്ചാണ് ആടാം പാടാം പരിപാടി വിവിധ കലാപരിപാടികളോടെ നടത്തപ്പെടുന്നത് .ഏകദേശം ഇരുപതില്‍പരം കുട്ടികളാണ് ചൊവ്വാഴ്ച നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നത് . സംഗീതം , നൃത്തം , , മിമിക്രി, മോണോ ആക്ട് , എന്നിങ്ങനെ കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുവാനും മെച്ചപ്പെടുത്തുവാനും ഉള്ള അവസരമാണ് ഈ പരിപാടിയിലൂടെ സമാജം ഒരുക്കുന്നത്.
ഈ പരിപാടിയില്‍ തുടര്‍ന്നും പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ സമാജം ഓഫീസുമായി ബന്ടപ്പെട്ടു പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ് . എല്ലാ മാസവും ഒന്നിടവിട്ട ശനിയഴ്ച്ചകളിലാണ് ആടാം പാടാം അരങ്ങിലെത്തുക . കുട്ടികള്‍ക്ക് പരീക്ഷ ആയിരുന്നതിനലാണ് ഈ മാസം ശനിയാഴ്ച നടക്കാനിരുന്ന ആടാം പാടാം
ചൊവ്വാഴ്ചയിലേക്ക് മാറ്റിയത് . കുട്ടികളുടെ അഭിരുചിക്കനുസരിച്ച് കലാപരിപാടികള്‍ അവതരിപ്പിക്കുവാനും അവരെ പ്രോത്സാഹിപ്പിക്കുവാനും വേണ്ടിയാണ് ഈ പരിപടികൊണ്ട് ശ്രമിക്ക്കുന്നത് എല്ലാ രക്ഷിതാക്കളും കുട്ടികളും ആടാം പാടാം പരിപാടിയില്‍ സഹകരിക്കണമെന്നു വിനീതമായി അഭ്യര്‍ത്തിക്കുന്നു
ആടാം പാടാം പരിപാടിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ടപ്പെടുക :
മനോഹര്‍ പാവറട്ടി .. 39848091.. പ്രദീപ് അഴിക്കോട്….39134046
Monday, March 18, 2013

Tags
# സമാജം ഭരണ സമിതി 2012
Share This
About ബഹറിന്‍ കേരളീയ സമാജം
Newer Article
പുത്തന്‍ ഉണര് വ്വുമായി മലയാളം പാഠശാല
Older Article
‘ഭവനം വൃത്തികെട്ട നിക്ഷേപമാക്കരുത്’; പ്രവാസികളോട് ജി. ശങ്കറിന്‍െറ ഉപദേശം
കേരളീയ സമാജം ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ഐക്യത്തിന് പ്രയത്നിക്കണം -അംബാസഡര്‍
ബഹറിന്‍ കേരളീയ സമാജംApr 13, 2013പുത്തന്‍ ഉണര് വ്വുമായി മലയാളം പാഠശാല
ബഹറിന്‍ കേരളീയ സമാജംMar 18, 2013ആടാം പാടാം
ബഹറിന്‍ കേരളീയ സമാജംMar 18, 2013
Tags:
സമാജം ഭരണ സമിതി 2012
Subscribe to:
Post Comments (Atom)
No comments:
Post a Comment