ബഹ്റൈന്‍ കേരളീയ സമാജം പ്രഥമ ടെക്നോക്രാറ്റ് അവാര്‍ഡ് പത്മവിഭൂഷണ്‍ ഡോ. ഇ. ശ്രീധരന്. ഡോ. ഇ. ശ്രീധരന്‍െറ ഔദ്യാഗിക ജീവിതത്തിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡെന്ന് സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലക്ഷം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്ന അവാര്‍ഡ് മാര്‍ച്ച് 14ന് ബഹ്റൈന്‍ കേരളീയ സമാജം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. മോഹന്‍കുമാര്‍ സമ്മാനിക്കും. പാലക്കാട് എഞ്ചിനിയറിങ് കോളജ്, തിരുവനന്തപുരം എഞ്ചിനിയറിങ് കോളജ് എന്നിവയുടെ അലുംനികളുമായി ചേര്‍ന്ന് നല്‍കുന്ന ‘ബി.കെ.എസ് സിറ്റ നെക്സ ടെക്നോക്രാറ്റ്’ അവാര്‍ഡ് വരും വര്‍ഷങ്ങളിലും തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ റെയില്‍വേ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും നിര്‍ണായകമായ ഒട്ടേറെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയത് ഇ. ശ്രീധരന്‍െറ നേതൃത്വത്തിലായിരുന്നു. ഇന്ത്യന്‍ റെയില്‍വേ ആറുമാസം പദ്ധതിയിട്ട പാമ്പന്‍ പാലം പുനര്‍നിര്‍മാണം 46 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയാണ് ശ്രീധരന്‍ ശ്രദ്ധേയനാകുന്നത്. പിന്നീട് കൊങ്കണ്‍ റെയില്‍വേയുടെ നിര്‍മാണം, ദല്‍ഹി മെട്രോയുടെ നിര്‍മാണം തുടങ്ങി ഒട്ടേറെ അഭിമാനകരമായ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി കഴിവ് തെളിയിച്ച അദ്ദേഹം ഇപ്പോള്‍ കൊച്ചി മെട്രോ റെയില്‍ നിര്‍മാണത്തിന്‍െറ മുഖ്യ ഉപദേശകനായി പ്രവര്‍ത്തിക്കുകയാണ്.
മാര്‍ച്ച് 14ന് സമാജം ഹാളില്‍ നടക്കുന്ന അവാര്‍ഡ് സമര്‍പ്പണ പരിപാടി ഇന്ത്യന്‍ എംബസിയുടെ രക്ഷാധികാരത്തിലാണ് നടക്കുക. 15ന് ‘സാധാരണക്കാരന് താങ്ങാവുന്ന ഭവന പദ്ധതികള്‍’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ഇ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും. പരിസ്ഥിതിക്ക് അനുഗുണമായി ചെലവു കുറഞ്ഞ രീതിയില്‍ വീട് നിര്‍മിക്കുന്നതില്‍ പ്രശസ്തനായ പത്മശ്രീ ജി. ശങ്കര്‍ മുഖ്യ പ്രഭാഷണം നടത്തും. സെമിനാറിന് ശേഷം ശങ്കറുമായി മുഖാമുഖം പരിപാടിയുമുണ്ടാകും. സാഹിത്യ പുരസ്കാരം, നാടക രംഗത്തെ സംഭാവനകള്‍ക്കുള്ള അവാര്‍ഡ് തുടങ്ങി വിവിധ മേഖലകളില്‍ വൈദഗ്ധ്യം തെളിയിക്കുന്നവരെ ആദരിക്കുന്നതില്‍ സമാജം എന്നും മുന്‍പന്തിയിലാണെന്ന് പ്രസിഡന്‍റ് വിശദീകരിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ നെക്സ രക്ഷാധികാരി യു.കെ. മേനോന്‍, പ്രസിഡന്‍റ് ഇ.കെ. പ്രദീപന്‍, ജന. സെക്രട്ടറി സന്തോഷ്, സിറ്റ ജന. സെക്രട്ടറി ഹരികൃഷ്ണന്‍, എന്‍റര്‍ടൈന്‍മെന്‍റ് സെക്രട്ടറി തൃപ്തിരാജ്, സമാജം ട്രഷറര്‍ സതീന്ദ്രന്‍, എന്‍റര്‍ടൈന്‍മെന്‍റ് സെക്രട്ടറി മനോഹരന്‍ പാവറട്ടി എന്നിവരും പങ്കെടുത്തു. - See more at: http://www.madhyamam.com/news/214981/130226#sthash.vjt7G0ZM.dpuf
Wednesday, February 27, 2013
Home
സമാജം ഭരണ സമിതി 2012
കേരളീയ സമാജം ടെക്നോക്രാറ്റ് അവാര്‍ഡ് ഡോ. ഇ. ശ്രീധരന് - See more at: http://www.madhyamam.com/news/214981/130226#sthash.vjt7G0ZM.dpuf
കേരളീയ സമാജം ടെക്നോക്രാറ്റ് അവാര്‍ഡ് ഡോ. ഇ. ശ്രീധരന് - See more at: http://www.madhyamam.com/news/214981/130226#sthash.vjt7G0ZM.dpuf
Tags
# സമാജം ഭരണ സമിതി 2012
Share This
About ബഹറിന്‍ കേരളീയ സമാജം
സമാജം ഭരണ സമിതി 2012
Tags:
സമാജം ഭരണ സമിതി 2012
Subscribe to:
Post Comments (Atom)
No comments:
Post a Comment