ബഹ്റൈന്‍ കേരളീയ സമാജം മലയാള പാഠശാലയുടെ പുതിയ അധ്യയന വര്‍ഷത്തെ kക്ളാസുകള്‍ പ്രവേശനോത്സവത്തോടെ ആരംഭിച്ചു. മുപ്പതോളം ക്ലാസുകളിലായി എഴുനൂറിലധികം കുട്ടികളാണ് ഈ വര്‍ഷം മലയാള പാഠശാലയില്‍ ഭാഷാ പഠനത്തിനായി ചേര്‍ന്നിട്ടുള്ളത്. വൈകിട്ട്å ഏഴു മുതല്‍ എത്തിച്ചേര്‍ന്ന കുട്ടികളെ മലയാള പാഠശാല പ്രവര്‍ത്തകര്‍ ഭാഷാ പ്രാവീണ്യത്തിനനുസരിച്ചു വിവിധ ക്ലാസുകളിലേക്കു നയിച്ചു. എട്ടു മണിക്ക് ആരംഭിച്ച ആദ്യദിന ക്ലാസ് 9.30ന് അവസാനിച്ചു. തുടക്കം മുതല്‍ ഏഴു വരെയാണു ക്ലാസുകള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്.
അക്ഷരമാല മുതല്‍ അധ്യയനം ആരംഭിക്കുന്നത് എ മുതല്‍ കെ വരെ പത്തു ഡിവിഷനുകളിലായി മുന്നൂറോളം കുട്ടികളാണ്. കഴിഞ്ഞ വര്‍ഷത്തെ പ്രാഥമിക ക്ലാസില്‍ നിന്നു വാര്‍ഷിക പരീക്ഷയിലൂടെ യോഗ്യത നേടിയവരാണ് ഒന്നാം ക്ലാസിലേക്ക് എത്തിയിരിക്കുന്നത്. പാഠാവലികളും, വ്യഞ്ജനാക്ഷരങ്ങളുമാണ് ഒന്നാം ക്ലാസില്‍ പഠിപ്പിക്കുന്നത്. കഥകള്‍, കവിതകള്‍, ചരിത്രം, സാഹിത്യം, ലഘുപാഠങ്ങള്‍ തുടങ്ങിയവയാണു രണ്ടു മുതലുള്ള ക്ലാസുകളിലെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ തിങ്കളാഴ്ചകളിലും വൈകിട്ട് എട്ടു മുതലാണു ക്ലാസുകള്‍ നടക്കുക. സമാജം അംഗങ്ങള്‍ അല്ലാത്തവരുടെ കുട്ടികളും പാഠശാലയിലുണ്ട്. 35 അധ്യാപകരും ഒട്ടേറെ പാഠശാല പ്രവര്‍ത്തകരും പ്രതിഫലം കൈപ്പറ്റാതെ പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍കയ്യെടുക്കുന്നു. അധ്യാപക പരിശീലനത്തിന്റെ ഭാഗമായി പാഠശാല പ്രവര്‍ത്തകര്‍ക്കായി ഏകദിന ശില്‍പശാല സംഘടിപ്പിച്ചിരുന്നു.
26 വര്‍ഷമായി കേരളീയ സമാജം മുടക്കം കൂടാതെ മലയാള പാഠശാല നടത്തുന്നുണ്ട്. ബിജു എം. സതീഷ് കണ്‍വീനറും സുധി പുത്തന്‍വേലിക്കര പ്രധാന അധ്യാപകനുമായ പാഠശാല കമ്മിറ്റിയാണു പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. സാഹിത്യ വിഭാഗം സെക്രട്ടറി ബിനോജ് മാത്യു പരിപാടികളുടെ ഏകോപനം നിര്‍വഹിക്കുന്നു. സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരയ്ക്കല്‍, ആക്ടിങ് പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍, കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവര്‍ട്ടി, എ.സി. ബക്കര്‍, മുരളീധര തമ്പാന്‍, മോഹന്‍ പ്രസാദ്, ഒ.എം. അനില്‍കുമാര്‍, ഫ്രാന്‍സിസ് കൈതാരത്ത്, ആഷ്ലി ജോര്‍ജ്, ജീവന്‍ഷാ, ദേവദാസ് തുടങ്ങിയവര്‍ പ്രവേശനോത്സവത്തിനു നേതൃത്വം നല്‍കി.
Thursday, April 19, 2012

കേരളീയ സമാജം മലയാള പാഠശാലയ്ക്കു തുടക്കം
Tags
# സമാജം ഭരണ സമിതി 2011
Share This
About ബഹറിന്‍ കേരളീയ സമാജം
സമാജം ഭരണ സമിതി 2011
Tags:
സമാജം ഭരണ സമിതി 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment