ബഹ്റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തില്‍ ’ടിപ്പുവിന്റെ ആര്‍ച്ച എന്ന നാടകം അണിയറയില്‍ ഒരുങ്ങുന്നു. നാടക രചന സ്കൂള്‍ ഓഫ് ഡ്രാമയെ ഏല്‍പ്പിക്കുന്ന ചടങ്ങും അണിയറ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു. പ്രസിഡന്റ് പി.വി. രാധാക്യഷ്ണ പിള്ള അധ്യക്ഷത വഹിച്ചു.
പുതിയതും പഴയതുമായ നാടക സþങ്കേതങ്ങളെ പരിചയപ്പെടുത്തുകയും പരീക്ഷിക്കുകയും ചെയîുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂള്‍ ഓഫ് ഡ്രാമ പ്രവര്‍ത്തിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരയ്ക്കല്‍, ബിനോജ് മാത്യു, നാടകത്തിന്റെ സംവിധായകനും നടനുമായ പ്രകാശ് വടകര, സേതുമാധവന്‍ എന്നിവര്‍ പ്രസംഗിച്ചു.
നാടക രചയിതാവ് ആശമോന്‍ കൊടുംങ്ങല്ലൂര്‍ സമാജം പ്രസിഡന്റിനു രചന കൈമാറി. ജൂണ്‍ ഒന്നിനാണ് നാടകം അരങ്ങേറുക. ഭാസ്kകരന്‍
മാനന്തേരി രചിച്ച ’കടത്തനാടന്‍ നൊമ്പരങ്ങള്‍ എന്ന ക്യതി മുന്നോട്ടുവെച്ച ചരിത്ര സാധ്യതകളിലാണ് നാടകം രൂപം കൊള്ളുന്നത്. വടക്കന്‍ പാട്ടുകളില്‍ പറയപ്പെടാതെപോയ ഒരു ഏടിന്റെ സ്വതന്ത്ര വ്യാഖ്യാനമാണ് നാടകം എന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
പ്രകാശ് വടകരയും ജയാമേനോനും ഉള്‍പ്പെടെ മുപ്പതോളം കലാകാരന്മാരാണ് അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കുന്നത്. സംഗീതം സാം തിരുവല്ലയും പ്രകാശ സംവിധാനം ക്യഷ്ണകുമാറും രംഗപടം ബിജു കുന്നംകുളവും ന്യത്ത സംവിധാനം അശോകന്‍ കുന്നംകുളവും നിര്‍വഹിക്കുന്നു.
Monday, April 9, 2012
ടിപ്പുവിന്റെ ആര്‍ച്ച' ചമഞ്ഞൊരുങ്ങുന്നു
Tags
# സമാജം ഭരണ സമിതി 2011
Share This
About ബഹറിന്‍ കേരളീയ സമാജം
സമാജം ഭരണ സമിതി 2011
Tags:
സമാജം ഭരണ സമിതി 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment