കുട്ടികള്‍ക്കു വേണ്ടിയുള്ള ബഹിരാകാശ യാത്ര ഇന്നുമുതല്‍ സമാജത്തില്‍ - Bahrain Keraleeya Samajam

Breaking

Sunday, January 24, 2010

കുട്ടികള്‍ക്കു വേണ്ടിയുള്ള ബഹിരാകാശ യാത്ര ഇന്നുമുതല്‍ സമാജത്തില്‍

കേരളീയ സമാജം ചില്‍ഡ്രന്‍സ് ക്ലബിന്റെ ആദിമുഖ്യത്തില്‍ ഇന്നുമുതല്‍ 29 വരെ ജ്യോതിശാസ്ത്ര വാരാചരണം നടത്തും ഡോക്യുമെന്റ്ററി പ്രദര്‍ശനം, കബ്യൂട്ടറൈസ്ഡ് ടെല്‍സ്ക്കോപ്പിലൂടെ നക്ഷത്രനിരീക്ഷണം എന്നിവയാണ് വാരാചരണത്തിലെ പ്രധാന ഇനങ്ങള്‍.
ഇന്ന് രണ്ട് ഡോക്യുമെന്റ്ററികള്‍ പ്രദര്‍ശ്ശിപ്പിക്കും .ഡ്രീം ഈസ് അലൈവ്' എന്ന ഡോക്യുമെന്റ്ററി ബഹിരാകാശവാഹനത്തിലൂടെയുള്ള യത്രയാണ്‌. സീറോ ഗ്രാവിറ്റി, ഭൂമിക്ക് ചുറ്റുമുള്ള പ്രദക്ഷിണം, ശൂന്യാകശത്തിലൂടെയുള്ള നടത്തം , നീന്തല്‍ , ഭക്ഷണം കഴിക്കല്‍ എന്നിവയെല്ലാം ഇതില്‍ കാണാം . ഡസ്റ്റിനി ഇന്‍ സ്പെയ്സ് എന്ന ഡോക്യുമെന്റ്ററിയില്‍ ഉപഗ്രഹത്തില്‍നിന്നുള്ള കാഴ്ച്ചകളാണ്‌.നാളെ (25.01.2009)പ്രദര്‍ശ്ശിപ്പിക്കുന്ന 'സ്പെസ് സ്റ്റേഷന്‍ ' എന്ന ഡോക്യുമെന്റ്ററിയില്‍ ഭൂമിക്ക് 300 കിലോമീറ്റര്‍ മുകളിലൂടെ മണിക്കൂറില്‍ 26500 കിലോമീറ്ററിലുള്ള യാത്രയുടെ ദ്യശ്യങ്ങളാണ്‌.' വാക്കിംഗ് ഓഫ് ദി മൂണ്‍ ' എന്ന ചിത്രം ചന്ദ്രയാത്രയും ചന്ദ്രോപരിതലത്തില്‍ ആദ്യമായി മനുഷ്യന്‍ നടന്നതിന്റ് ചിത്രീകരണമാണ്‌.28 ന്‌ ' നോ യുവര്‍ മൂണ്‍' എന്ന ഡോക്യുമെന്റ്ററി. ചന്ദ്രോപരീതലത്തില്‍ നടന്ന 12 അമേരിക്കക്കാരുടെ അനുഭവങ്ങള്‍ .അപ്പോളോ 13 എന്ന ഡോക്യുമെന്റ്ററിയില്‍ 1970ലെ അപ്പോളോ 13ന്റെ ദുരന്തം ദ്യശ്യവത്കരിച്ചിരിക്കുന്നു. 29 ന്‍' ഈസ് ദേര്‍ ലൈഫ് ഓണ്‍ മാര്‍സ് എന്ന ചിത്രം .ചൊവ്വായില്‍ ജീവനുണ്ടേ എന്നതിന്റെ അന്വേഷണം . എല്ലാദിവസവും രാത്രി 8 മണിക്ക് പരിപാടി തുടങ്ങും. എല്ലവര്‍ക്കും സ്വാഗതം .

No comments:

Pages