മലയാള മഹോത്സവം 2010 - Bahrain Keraleeya Samajam

Breaking

Saturday, January 23, 2010

മലയാള മഹോത്സവം 2010

ബഹറിന്‍ കേരളീയ സമാജം മലയാളം പാഠശാലയുടെ ആഭിമുഖ്യത്തില്‍ പാഠശാലയിലെ കുട്ടികള്‍ക്കായി മലയാള മഹോത്സവം 2010 നടത്തുന്നു. 2010 ഫെബ്രുവരി 12 വെള്ളിയാഴ്ച രാവിലെ 9 മണിമുതലാണ്‌ മലയാള മഹോത്സവം നടത്തപ്പെടുന്നത്.
ക്ലാസ് അടിസ്ഥാനത്തിലുള്ള മത്സരങ്ങള്‍
1.മലയാളം ആംഗ്യപ്പാട്ട്: തുടക്കക്കാര്‍ക്ക്(ബിഗിനേഴ്സ്) മാത്രം
2.കൈയ്യക്ഷര മത്സരം : ക്ലാസ് (1&2), ക്ലാസ് (3&4), ക്ലാസ് (5&6).
3.വായനാമത്സരം :ക്ലാസ് (3&4), ക്ലാസ് (5&6)
4.ഓര്‍മ്മപ്പരിശോധന : ക്ലാസ് (1&2), ക്ലാസ് (3&4), ക്ലാസ് (5&6).
5.പദപരിചയം : തുടക്കക്കാര്‍ക്ക്(ബിഗിനേഴ്സ്) മാത്രം

ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള മത്സരങ്ങള്‍
പദ്യപാരായണം : ഗ്രൂപ്പ് 1 & 2- സമയം :3 മിനിറ്റ്, ഗ്രൂപ്പ് 3 - സമയം :5 മിനിറ്റ്
കഥപറച്ചില്‍ : ഗ്രൂപ്പ് 1,2 & 3-സമയം :5 മിനിറ്റ്

മത്സര ഗ്രൂപ്പും പ്രായപരിധിയും.
ഗ്രൂപ്പ് 1 - 01.01.2002 നും 31.12.2004 നും ഇടയില്‍ ജനിച്ചവര്‍
ഗ്രൂപ്പ് 2 - 01.01.1999 നും 31.12.2001 നും ഇടയില്‍ ജനിച്ചവര്‍
ഗ്രൂപ്പ് 3 - 31.12.1998 നോ അതിനു മുന്‍പോ ജനിച്ചവര്‍

അപേക്ഷാഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും സമാജം ഓഫീസുമായി ബന്ധപ്പെടുക‍

No comments:

Pages