ബഹറിന്‍ കേരളീയ സമാജത്തിനെതിരെ പ്രൊഫ . സാറാ ജോസഫ് നടത്തിയ അഭിപ്രായ പ്രകടനത്തിനെതിരെ സമാജം ഭാരവാഹികള്‍ ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തി. കേരളീയ സമാജത്തില്‍ വന്ന് ഇവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങളെകുറിച്ച് മനസ്സിലാക്കാതെയും തനിക്ക് ലഭിച്ച വിവരത്തെകുറിച്ച് സമാജം ഭാരവാഹിളേട് അന്വോഷിക്കാതെയും നടത്തിയ പ്രസ്താവന സാറാ ജോസഫിനെപ്പോലുള്ള എഴുത്തുകാരിക്ക് ചേര്‍ന്നതായില്ലെന്ന് പ്രസിഡന്റ് പി .വി .മോഹന്‍ കുമാര്‍ പറഞ്ഞു. കേരളീയ സമാജത്തിലെ സ്ത്രീകള്‍ക്ക് അം ഗത്വം നല്‍കാത്തത് ജനാധിപത്യവിരുദ്ധമാണെന്നും ' മഹിളാരത്നം ' പോലുള്ള പരിപാടികള്‍ ആഗോളീകരണത്തിന്റെ ഭാഗമായുള്ള മാര്‍ക്കറ്റ് ഇടപെടലിന്റെ ഭാഗമാണെന്നുമാണ് അവര്‍ അഭിപ്രായപ്പെട്ടത്. സമാജത്തില്‍ സ്ത്രീകള്ക്ക് നേരിട്ട് അംഗത്വം നല്‍കുന്നതില്‍ യാതൊരു വിലക്കുമില്ലെന്നും പുരുഷന്മാരെപ്പോലെ തന്നെ സമാജത്തില്‍ നേരിട്ട് അംഗത്വമെടുത്ത നാലോളം സ്ത്രീകള്‍ ഇപ്പോഴുണ്ടെന്നും മോഹന്‍ കുമാര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ബഹ്റീന്‍ നിയമപ്രകരമാണ് സമാജം പ്രവര്‍ത്തിക്കുന്നത്. കുടുംബമില്ലാത്ത, വര്‍ ക്ക് വിസയിലെത്തിയ ഏത് മലയാളി സ്ത്രീക്കും സി. പി ആറുണ്ടെങ്കില്‍ , ഭരണഘടനയിലെ വ്യവസ്ഥകള്‍ക്കു വിധേയമായി അംഗത്വം നല്‍കുന്നുണ്ട്ട്. സ്ത്രികള്‍ക്ക് ഒരു വിവേചനവും അംഗത്വം നല്‍കുന്നതിലില്ല. മാത്രമല്ല, സമാജം പ്രത്യേകം ശ്രദ്ധ നല്കുന്ന രണ്ട് വിഭാഗങ്ങളാണ് വനിതാവിഭാഗവും കുട്ടികളുടെ വിഭാഗവും . ഇവയിടെ നേത്യത്വത്തിളുള്ള പരിപാടീകളില്‍ എത്രയോ സ്ത്രീകളാണ് പങ്കാളികളാകുന്നത്. കാര്യങ്ങള്‍ പഠിച്ച് അഭിപ്രായം പറയുന്ന ആള്‍ എന്നതായിരുന്നു തനിക്ക് സാറാ ജോസഫിനെക്കുറിച്ചുള്ള അഭിപ്രായം അവരുടെ അഭിപ്രായ പ്രകടനത്തോടെ അത് ഇല്ലാതായെന്ന് മോഹന്‍ കുമാര്‍ പറഞ്ഞു. ആരോ അവരെ തെറ്റിദ്ധരിപ്പിച്ചെന്നുവേണം കരുതാന്‍ . തെറ്റിധാരണാജനകമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നല്ല നിലയില്‍ പ്രവത്തിക്കുന്ന സ്ഥാപനത്തെ സമൂഹത്തില്‍ ഇടിച്ചുതാഴ്ത്താന്‍ ഉദ്ദേശിച്ചുള്ളതാണ്. സാമൂഹിക പ്രതിബദ്ധതയുണ്ടെന്ന് നാം കരുതുന്നവരില്‍ നിന്ന് ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.മഹിളാരത്നം സാറാജോസഫ് കരുതിയതുപോലെ റിയാലിറ്റി ഷോയോ സൗന്ദര്യ മത്സരമോ അല്ല. ഇവിടെ വീട്ടമ്മമാരായി കഴിയുന്നവര്‍ക്ക് കഴിവ് പ്രകടിപ്പിക്കനും പൊതുവേദിയില്‍ വരാനും പരിമിതികളുണ്ട്. ഈ പരിമിതികള്‍ മറികടക്കാനും അവ ര്‍ ക്ക് കൂടുതല്‍ അവസരം നല്കാനുമാണ്‍ ' മഹിളാരത്നം ' സംഘടിപ്പിച്ചത്. ഇതിന്റെ പൂര്‍ണ്ണ നേത്വത്വം സ്ത്രീകള്‍ക്കുതന്നെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആരുടെയെങ്കിലും തെറ്റിധാരണാപരമായ വാക്കുകേട്ട് സാറാ ജോസഫിനെപ്പോലുള്ള ഒരു വ്യക്തി സമാജം പ്രവര്‍ ത്തനത്തെ തെറ്റായി വിശകലനം ചെയ്യുകയും പരസ്യ പ്രസ്താവന നടത്തുകയും ചെയ്യുന്നത് ഖേദകരമാണെന്ന് ജനറല്‍ സെക്രട്ടറി എന്‍ കെ മാത്യു പറഞ്ഞു. 62 വര്‍ഷമായി സ്ത്രീപുരുഷദേദമേന്യ മലയാളികുടുബങ്ങള്‍ സമാജത്തിന്റെ മുഖ്യധാരയില്‍ പ്രവര്ത്തിക്കുന്നു. 1340ലേറെ വരുന്ന പുരുഷ അംഗങ്ങളുടെ ഭാര്യമാരും മക്കളും അസോസിയേറ്റ് അംഗങ്ങളാണ്. അവര്‍ക് സാധാരണ അംഗത്തെപ്പോലെ പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്രമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കാവ്യാലാപനം , നാടോടിന്യത്തം , പാചക മത്സരം , പ്രസം ഗം , സം ഗീതം , ചോദ്ദ്യോത്തരം എന്നിവയാണ് മഹിളാരത്നത്തിലുണ്ടായിരുന്നത്.അല്ലാതെ ഫാഷന്‍ പരേഡായിരുന്നില്ല .ആഗോളവത്കരണത്തിന്റെ ഭാഗമോ സമ്പന്നരുടേതോ അല്ല. അങ്ങനെയെങ്കില്‍ സാറാ ജോസഫും ബഹ്റൈനില്‍ വന്നത് ആഗോളീകരണത്തിന്റെ ഭാഗമല്ലേ എന്ന് അദേഹം ചോദിച്ചു.
ബഹറിന്‍ നിയമപ്രകാരം ഒരു കുടുംബത്തിലെ ഒരു വ്യക്തിക്കേ സംഘടനയില്‍ അംഗമാകാനാകു എന്ന് വനിതാവിഭാഗം കണ്‍വീനര്‍ മോഹിനി തോമസ്സ് പറഞ്ഞു. അതുകൊണ്ടാണ്‍ കുടുംബത്തിലെ പുരുഷന്‍മാര്‍ അംഗങ്ങളാകുന്നതും ഭാര്യമാര്‍ അസോസിയേറ്റഡ് അംഗങ്ങളാകുന്നതും . അതേസമയം ഭാര്യ വര്‍ക്ക് വിസയിലാണ് വന്നിരിക്കുന്നതെങ്കില്‍ അവര്‍ ക്ക് സമാജത്തില്‍ അംഗമാകുന്നതിന് തടസമില്ല. അസ്സോസിയേറ്റ്ഡ് അംഗങ്ങളായ സ്ത്രീകള്‍ സമാജത്തിന്റെ ശക്തമായ സാനിധ്യമായ നിലക്ക് അവര്‍ക്ക്കൂടി ഭരണത്തില്‍ പങ്കാളിത്തം നല്കണമെന്നാണ് തങ്ങളുടെ ആവശ്യം . ഇപ്പോള്‍ വൈസ് പ്രസിഡന്റ് മുഖേനയാണ്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഭരണ സമിതിയില്‍ ഉന്നയിക്കുന്നത്. അതിനുപകരം നേരിട്ട് ആവശ്യങ്ങള്‍ ഭരണസമിതിയില്‍ ഉന്നയിക്കന്‍ ഒരു പ്രതിനിധി ഭരണ സമിതിയിലുണ്ടായിരിക്കണം . ഇതിനുള്ള ഭേദഗതി ജനറല്‍ ബോഡി മൂന്നിലൊന്ന് ഭൂരിപക്ഷപ്രകാരം അംഗീകരിച്ച് അധിക്യതര്‍ക്ക് സമര്‍പ്പിക്കണമെന്നാണ് തങ്ങളുടെ ആവശ്യം ഇതു സംബന്ധിച്ച തീരുമാനം സമാജത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്ന് അവര്‍ പറഞ്ഞു.സാറാ ജോസഫിന്റെ പരിപാടി നടത്തിയ സംഘടനയുടെ ഭാരവാഹികള്‍ . സാറാ ജോസഫും സ്ത്രീകളുമായി സമാജം വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു പരിപാടി സംഘടിപ്പിക്കണമെന്നാണ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അവധി ദിവസമായതുകൊണ്ടും മറ്റ് പരിപാടികളുടെ തിരക്കായതുമൂലവും ഇതിന്‍ കഴിഞ്ഞില്ല. അതിന്റെ പ്രതിഷേധം മൂലമാകാം അവര്‍ സാറാ ജോസഫിനെ തെറ്റിദ്ധരിപ്പിച്ചതെന്ന് അവര്‍ പറഞ്ഞു
Tuesday, December 22, 2009

Home
2009
മഹിളാരത്നം -2009
സമാജം ഭരണ സമിതി 2009
സാറാ ജോസഫിന്റെ പ്രസ്താവന , കേരളീയ സമാജം പ്രതിഷേധിച്ചു
സാറാ ജോസഫിന്റെ പ്രസ്താവന , കേരളീയ സമാജം പ്രതിഷേധിച്ചു
Tags
# 2009
# മഹിളാരത്നം -2009
# സമാജം ഭരണ സമിതി 2009
Share This
About ബഹറിന്‍ കേരളീയ സമാജം
സമാജം ഭരണ സമിതി 2009
Tags:
2009,
മഹിളാരത്നം -2009,
സമാജം ഭരണ സമിതി 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment