'മഹിളാരത്നം' പരിപാടിയില്‍ സംഗീതാ സുജിത്ത് ഒന്നാം സ്ഥാനം നേടി - Bahrain Keraleeya Samajam

Breaking

Tuesday, December 22, 2009

'മഹിളാരത്നം' പരിപാടിയില്‍ സംഗീതാ സുജിത്ത് ഒന്നാം സ്ഥാനം നേടി

കേരളീയ സമാജത്തിന്റെ വനിതാ വിഭാഗം നടത്തിയ 'മഹിളാരത്നം' പരിപാടിയില്‍ സംഗീതാ സുജിത്ത് ഒന്നാം സ്ഥാനം നേടി,100 ല്‍ 69 പോയിന്റ് നേടിയാണ്‍ സംഗീതാ സുജിത്ത് ഒന്നാം സ്ഥാനം കരസ്തമാക്കിയത്
61 പോയിന്റോടെ ഷീന ചന്ദ്രദാസ് ഫസ്റ്റ് റണ്ണറപ്പും 59 പോയിന്റോടെ മതിമുഖി സൂരജ് സെക്കന്റ് റണ്ണറപ്പുമാണ്. ജീവയാണ്‍ തേഡ് റണ്ണറപ്പ്.മൊത്തം പത്ത് ഇനങ്ങളിലായിരുന്നു മത്സരം ഇതില്‍ ആറിനങ്ങള്‍ നിര്‍ബന്ധമായിരുന്നു. ബാക്കി നാലിനങ്ങളില്‍ രണ്ടെണ്ണം വീതം തിരഞ്ഞെടുക്കുവാനുള്ള സൗകര്യമുണ്ടായിരുന്നു.

അനിലാ സുനില്‍ , ജയ രഞ്ജിത്ത്, മതിമുഖി, ഷീജ വീരമണി, ഷീന ചന്ദ്രദാസ്, സുമ മനോഹരന്‍ , ജീവാ വിനേദ്കുമാര്‍ , സൂസി തോമസ്സ്, ഉമ ഗണേഷ്, സംഗീതാ സുജിത്ത്, ബെറ്റി സജി എന്നിവരാണ്‍ ഫൈനലില്‍ മത്സരിച്ചത്. സംഗീതക്ക് 5 പവന്‍ സ്വര്‍ണവും , ഷീനക്ക് എല്‍ . സീ. ഡീ റ്റീവിയും മതിമുഖിക്ക് ഒരു പവന്‍ സ്വര്‍ണ്ണവുമാണ്‍ ലഭിച്ചത്. അനായാസമായി പ്രേക്ഷകരുമായി സംവദിക്കാനുള്ള കഴിവും മോണോ ആക്റ്റിലെ മികവുമാണ്‍ സം ഗീതയെ വിജയിയാക്കിയത്.ഗായികകൂടിയാണിവര്‍ . ഭര്‍ത്താവ് സുജിത്ത് കൊല്ലം നാടകപ്രവര്‍ത്തകനാണ്. ന്യത്താധ്യാപികയായ ഷീന പ്രൊഫഷനല്‍ നര്‍ത്തകിയും നടിയുമാണ്. സിനര്‍ജി ചലച്ചിത്രോല്‍സവത്തില്‍ ' വേഷങ്ങള്‍ ' എന്ന ചിത്രത്തിലൂടെ മികച്ച സഹനടിയായി. ചടങ്ങില്‍ റീമാ കല്ലിം ഗല്‍ , ജയ മേനോന്‍ എന്നിവര്‍ക്ക് മൊമന്റോ നല്കി. മഹിളാരത്നം ലോഗോ ഡിസൈനിംഗ് മത്സരത്തില്‍ വിജയിയായ ലതാമണികണ്ടനും സ്മാരകോപഹാരം നല്കി.

No comments:

Pages