സമാജം ഇലക്ഷന്‍ പ്രചരണത്തിന്‌ ആവേശകരമായ സമാപനം - Bahrain Keraleeya Samajam

Breaking

Thursday, March 19, 2009

സമാജം ഇലക്ഷന്‍ പ്രചരണത്തിന്‌ ആവേശകരമായ സമാപനം

കേരളീയ സമാജം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‌ സമാപനം കുറിച്ച്‌ യുനൈറ്റഡ് , റിഫോര്‍മേര്‍സ് പാനലുകള്‍ സമ്മേളനം നടത്തി. ഇരുപക്ഷത്തെയും നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
മനാമ ഗള്‍ഫ് ഗേറ്റ് ഹോട്ടലില്‍ ചേര്‍ന്ന റിഫോര്‍മേഴ്സ് പാനല്‍ സമ്മേളനത്തില്‍ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ ഡോ. ജെ വെങ്കിഡാചലം, ജെയിംസ് കൂടല്‍, ജെ പി മോഹന്‍ പിള്ള, ജേര്‍ജ്ജ് മാത്യു, പബാവാസന്‍ നായര്‍ എം, ഒ രാജന്‍, റഷീദ് അഹമ്മദ്, സക്കറിയാ കോമ്മത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. പ്രസിഡന്റ് സ്ഥാനാര്‍ഥി എസ് മോഹന്‍ കുമാറും മറ്റ് സ്ഥാനാര്ഥികളും സന്നിഹിതരായിരുന്നു.
അദലിയ ബാങ് സാംഗ് തായ് ഹോട്ടലില്‍ നടന്ന 'യുനൈറ്റഡ് പാനല്‍' സമ്മേളനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.പ്രസിഡന്റ് സ്ഥാനാര്‍ഥി പി വി മോഹന്‍ കുമാറും മറ്റ് സ്ഥാനാര്ഥികളും സന്നിഹിതരായിരുന്നു.
നാളെ രാവിലെ സമാജത്തില്‍ ചേരുന്ന ജനറല്‍ ബോഡിയോഗത്തിലാണ്‌ തെരഞ്ഞെടുപ്പ്. രാവിലെ 11 മണിയൊടെ വോട്ടെടുപ്പ് തുടങ്ങും. വൈകിട്ട് 7 ന്‌ അവസാനിക്കും. രാത്രി 10.30 നു ഫലപ്രഖ്യാപനണ്ടാകും . അഡ്വ. വി കെ തോമസാണ്‌ റിട്ടേണിംങ്ങ് ഓഫീസര്‍

3 comments:

ബഹറിന്‍ കേരളീയ സമാജം said...

സമാജം ഇലക്ഷന്‍ പ്രചരണത്തിന്‌ ആവേശകരമായ സമാപനം

ബഹറിന്‍ കേരളീയ സമാജം said...

സമാജം ഇലക്ഷന്‍ പ്രചരണത്തിന്‌ ആവേശകരമായ സമാപനം

paarppidam said...

സമാജം കെട്ടിടം ആയിരുന്നു തിരഞ്ഞെടുപ്പുകളിൽ പ്രധാന ചർച്ചാവിഷയം.ഇന്നത്‌ സ്വന്തമായിരിക്കുന്നു.

ഒരു മുൻ സമാജം മെന്മ്പർ എന്നനില നിലയില്യിൽ ചൂടേറിയ പ്രചരണങ്ങൾക്കും വാശിയേറിയ മൽസരങ്ങൾക്കും സാക്ഷിയായിട്ടുണ്ട്‌. എല്ലാവിധ ആശംശകളും നേരുന്നു. അതോടൊപ്പം ഇനിയും നല്ല ഭാരവാഹികൾ ഉണ്ടാകട്ടെ എന്നും സമാജം കൂടുതൽ ജനകീയമാകട്ടെ ന്നും പ്രാഥിക്കുന്നു.

Pages