പ്രകടന പത്രിക - Bahrain Keraleeya Samajam

Breaking

Sunday, March 22, 2009

പ്രകടന പത്രിക

ഇതാണ്‌ പ്രകടന പത്രിക.........

1. ഏതൊരു മലയാളിക്കും ഏതുസമയത്തും ആശ്രയിക്കാവുന്ന സമാജത്തിന്റെ ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തനം വിപുലീകരിക്കും
2. മലയാളികളൂടെ കുട്ടീകള്‍ക്കായി ഒരു വാര്‍ഷിക വിദ്യാഭ്യാസ അവാഡ് ഏര്‍പ്പെടുത്തും.
3. സാഹിത്യ- പ്രസംഗ വേദികള്‍ , മലയാളം പാഠശാല, കലാ കായിക വേദികള്‍ , ജാലകം, ലെബ്രറി, ഡ്രാമ- ഫിലിം ക്ലബ്ബുകള്‍, വനിതാവേദി, ചില്‍ഡ്രന്‍സ് ക്ലബ് എന്നിവക്ക് അതാത് രംഗങ്ങളിലെ പ്രതിഭളെ ഉള്‍പ്പെടുത്തി പുതുമയായ സംഘാടനം.
4. ശാസ്ത്ര സാങ്കേതിക രംഗത്തെ അതിനൂതന നേട്ടങ്ങള്‍ പരിചയപ്പെടുത്താന്‍ സാങ്കേതിക കമ്മിറ്റി.
5. ബഹറിന്‍ മലയാളികളുടെ കുട്ടികള്‍ക്കായി ബാലദിനം ഏര്‍പ്പെടുത്തും .
6. തൊഴില്‍ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന പ്രവസിള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ബ്യൂറോ ഏര്‍പ്പെടുത്തും .
7. ഹെല്‍ത്ത് ക്ലബ്ബ് രൂപീകരിക്കും.
8. വോളീബോള്‍, ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ടുകള്‍ നിര്‍മ്മിക്കും.
9. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യസ്ഥാനം.
10. ജാലകം കൂടുതല്‍ അര്‍ഥവത്തായ പ്രസിദ്ധീകരണമാക്കും.
11. സ്ക്കൂള്‍ കുട്ടികള്‍ക്കായി ശാസ്ത്രമേളകള്‍ , കളിമണ്‍ ശീല്‍പ്പകലാ ക്യാബുകള്‍
മാധ്യമ ശില്‍പ്പശാലകള്‍ , വിപുലമായ നാടക ,സിനിമാ ക്യാബുകള്‍
‍ലൈബ്രറിയില്‍ വിപുലമായ പുസ്തക ശേഖരം, പുസ്തകങ്ങളുടെ ഓണ്‍
ലൈന്‍ ഡേറ്റാ സംവിധാനം . ഈ ലൈബ്രറി, ബ്ലോഗ്ഗ് ലൈബ്രറി, വീഡിയോ ലൈബ്രറി ഇവ നടപ്പാക്കും. പ്രതിമാസ വായനകൂട്ടം , എഴുത്തുക്കാരുടെ ഫോട്ടേ ഗാലറി, നല്ല വായനക്കാര്‍ ക്കുള്ള അവാര്‍ഡ്, ലൈബ്രറിയില്‍ ഇന്റര്‍നെറ്റ് സംവിധാനം എന്നിവ ഏര്‍പ്പെടുത്തും.
12. പരബരാഗത കായിക വിനോദങ്ങളുടെ പ്രോത്സാഹനം , വിവിധ കായിക മത്സരങ്ങള്‍ക്കായി ടീമുകള്‍ രൂപീകരിക്കല്‍ , ടേബിള്‍ ടെന്നിസ് സൗകര്യം.
13. കുട്ടീകള്‍ക്കായി സ്ഥിരം ഷട്ടില്‍ ബാഡ്മിന്റ്ണ്‍ സൗകര്യം.
14. ക്രിക്കറ്റിന്‌ പ്രത്യേക പരിഗണന.
15. ചെസ്സ്, കാരംസ്, കാര്‍ഡ് എന്നിവക്ക് വിവിധ ടൂര്‍ണമെന്റുകള്‍.
16. അത് ലറ്റിക്ക് മീറ്റുകള്‍ .
17. ഓണം , ക്രിസ്തുമസ് , ബ്രക്രീദ് ആഘോഷങ്ങള്‍ക്ക് പുതിയ രൂപഭാവങ്ങള്‍
18. സാമൂഹീക സാംസ്കാരിക രംഗങ്ങത്തെ പ്രമുഖരുടെ സന്ദര്‍ശനങ്ങള്‍ .
19. ബഹറിന്‍ കേരളീയ സമാജം സാഹിത്യ അവാര്‍ഡിനെപ്പം ഗാള്‍ഫിലെ മലയാളി എഴുത്തുകാര്‍ക്കായി സാഹിത്യ അവാര്‍ഡ് .
20. മലയാളം പാഠശാല നാട്ടീലെ പ്രൈമറി സ്കൂള്‍ നിലവാരത്തിലേക്ക് എത്തിച്ച്‌ നാടിന്റെ സംസ്കാരത്തെയും പഴയ ക്രിതികളെയും കുട്ടീകളെ അനുഭവിപ്പിക്കുന്ന ബോധനരീതി നടപ്പാക്കും.
21. കാനയി കുഞ്ഞിരാമനെപോലുള്ളവരെയും ബഹ്‌റെനിലെ ശില്പ്പികളെയും പങ്കെടുപ്പിച്ച് ശീല്പ്പശാല സംഘടിപ്പിക്കും. അതില്‍ രൂപപ്പെടുന്ന ആശയപ്രകാരം ഇന്തോ- അറബ് സംസ്കാരങ്ങളുടെ പ്രതീകമായി സമാജത്തിന്‌ മുന്നില്‍ ശില്‍പ്പം നിര്‍മ്മിക്കും


ഇതില്‍ എന്തെക്കെ നടപ്പില്‍ വരുത്തുവാന്‍ ഈ ഭരണസമിതിക്ക് കഴിയും ? കാത്തിരുന്നുകാണാം wait and see......

No comments:

Pages