ബഹ്‌റൈന്‍ കേരളീയ സമാജം വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ "മാണിക്യമലരായ ഈദ്‌ഇശല്‍" എന്ന പേരില്‍ വിപുലമായ ഈദ് ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള സമാജം ജനറല്‍ സെക്രട്ടറി എം. പി. രഘു എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു. ചെറിയ പെരുന്നാളിന്റെ വരവറിയിച്ചു ശവ്വാല്‍ മാസപ്പിറവി ദൃശ്യമാവുന്ന ദിവസം സമാജം ഡയമണ്ട് ജുബിലീ ഹാളില്‍ മൈലാഞ്ചി രാവ് അരങ്ങേറും. വിദഗ്ധ ഡിസൈനര്മാരുടെ നേതൃത്വത്തില്‍ വിവിധ ഡിസൈനുകളില്‍ രാത്രി എട്ടുമണിക്ക് ശേഷം മൈലാഞ്ചിയിടാന്‍ സൌകര്യമോരുക്കുന്നുണ്ട്.
ജൂണ്‍ 16 ശനിയാഴ്ച രാത്രി 8 മണിക്ക് ചലച്ചിത്ര പിന്നണി ഗായകനായ കണ്ണൂര്‍ സലീല്‍ സലിം ,പട്ടുറുമാല്‍ സംഗീത പരിപാടിയിലൂടെ പ്രശസ്തയായ കണ്ണൂര്‍ സജിലി സലിം, മാപ്പിളപ്പാട്ടിലൂടെ ജനസമ്മിതി നേടിയ കണ്ണൂര്‍ മമ്മാലി എന്നിവര്‍ നയിക്കുന്ന സംഗീതനിശ അരങ്ങേറും. തുടര്ന്ന് ഒപ്പന മത്സരവും മാപ്പിള പാട്ട് മത്സരവും നടക്കും ആഘോഷങ്ങളുടെ ഭാഗമായി നിരവധി മറ്റു കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഈദ് ആഘോഷങ്ങളെ കുറിച്ചും മത്സരങ്ങളെ പറ്റിയുമുള്ള കൂടുതല്‍ വിവരങ്ങള്ക്കും വനിതാവേദി പ്രസിഡന്റ് ശ്രീമതി മോഹിനി തോമസ് 3980 4013 വനിതാവേദി ജനറല്‍ സെക്രട്ടറി ശ്രീമതി രജിത അനി 3804 4694 എന്നിവരെ വിളിക്കാവുന്നതാണ്.
No comments:
Post a Comment