സമാജം ഒരുക്കുന്ന വിവിധങ്ങളായ പരിപാടികളിൽ ചിൽഡ്രൻസ് വിംഗിന് അർഹമായ മുൻഗണന നൽകുന്നതായിരിക്കുമെന്ന് പ്രസിഡണ്ട് അറിയിച്ചു. ചടങ്ങിൽ ചിൽഡ്രൻസ് വിംഗ് പാട്രൻസ് കമ്മറ്റി കൺവീനർ ശ്രീമതി. ഫാത്തിമ ഖമ്മീസ് സ്വാഗതം ആശംസിച്ചു.
ഈ വർഷത്തെ ചിൽഡ്രൻസ് വിംഗിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണവും ബാഡ്ജ് വിതരണവും പ്രസ്തുത ചടങ്ങിൽ നിർവ്വഹിക്കപ്പെട്ടു.
ചിൽഡ്രൻസ് വിംഗിന്റെ പ്രസിഡണ്ടായി ആദിത്ത്. എസ്. മേനോൻ, ജനറൽ സെക്രട്ടറിയായി മാളവിക സുരേഷ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികളായി രാഖി രാകേഷ് ( വൈസ് പ്രസിഡന്റ്),സ്റ്റീന ഷാജൻ ( വൈസ് പ്രസിഡന്റ്) , മറിയം ഖമീസ് ( ട്രഷറർ ),ആദിത്യ രഞ്ജിത്ത് ( എന്റർടൈൻമെന്റ് സെക്രട്ടറി), ദേവിക വാമദേവൻ ( അസിസ്റ്റന്റ് എന്റർടൈൻമെന്റ് സെക്രട്ടറി), റാനിയ നൗഷാദ് ( സ്പോർട്സ് സെക്രട്ടറി), നന്ദു അജിത് (അസിസ്റ്റന്റ് സ്പോർട്സ് സെക്രട്ടറി), നന്ദന ഉണ്ണികൃഷ്ണൻ ( ലിറ്റററി വിങ് സെക്രട്ടറി), ദേവഗംഗ സനിൽചന്ദ്രൻ( അസിസ്റ്റന്റ് ലിറ്റററി വിങ് സെക്രട്ടറി), നവനീത് നടരാജ് (മെമ്പർഷിപ് സെക്രട്ടറി), മിയ മറിയം അലക്സ് ( അസിസ്റ്റന്റ് മെമ്പർഷിപ് സെക്രട്ടറി),അംരീൻ ഉണ്ണികൃഷ്ണൻ (മെമ്പർ ),ഗംഗ വിപീഷ് ( മെമ്പർ) തീർത്ഥ സതീഷ് (മെമ്പർ), ഉദിത് ഉദയൻ ( മെമ്പർ )എന്നിവർ സ്ഥാനാരോഹണം നടത്തി.
സമാജം ജനറൽ സെക്രട്ടറി ശ്രീ. എം. പി രഘു ആശംസകൾ നേർന്ന് സംസാരിച്ചു. സമാജം വൈസ് പ്രസിഡന്റും ചിൽഡ്രൻ 'സ് വിങ് രക്ഷാധികാരിയായ ശ്രീ. മോഹൻരാജ് ചിൽഡ്രൻസ് വിംഗിന്റെ പ്രവർത്തന ലക്ഷ്യങ്ങളെ വിശദീകരിച്ച് സംസാരിച്ചു. നൂറ്റിഅൻപതിൽപ്പരം കുട്ടികൾ ഇതുവരെ ചിൽഡ്രൻസ് വിംഗിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇനിയും രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ കമ്മറ്റിയുമായി ബന്ധപ്പെടേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
ഈ വർഷം വിപുലവും വൈവിദ്ധ്യമാർന്നതുമായ പരിപാടികളാണ് ചിൽഡ്രൻസ് വിംഗ് ഒരുക്കാൻ ഉദ്ദേശിക്കുന്നത് .
കുട്ടികൾക്കായി രണ്ടു ദിവസം നീണ്ടു നിൽക്കുന്ന സ്പോർട്സ് ഡേക്ക് ഈ വർഷം തുടക്കം കുറിക്കും. തീയതികൾ പിന്നീട് പ്രഖ്യാപിക്കും.
ചടങ്ങിന് പാട്രൻസ് കമ്മറ്റി അംഗങ്ങളായ അജിത് വാസുദേവൻ (ജോയിന്റ് കൺവീനർ), ബോബി പാറയിൽ , അനിൽ എ .ആർ , ജോസഫ് ആന്റണി ,മനു മാത്യു ,പേർളി ഹെനെസ് റ്റ് , ഷീബ രാജീവ് , വാണി ശ്രീധർ ,ദിവ്യ സദാശിവൻ ,ശ്രീജ ദാസ് , പ്രദീപ ലോഹിദാസ് ,ബിന്ദു കർത്താ,ഫ്‌ളൈടി സുമേഷ് ..... എന്നിവർ നേതൃത്വം നൽകി. ചിൽഡ്രൻസ് വിംഗ് പാട്രൻസ് കമ്മറ്റി കോ-ഓർഡിനേറ്റർ ശ്രീ. വിനയ ചന്ദ്രൻ നന്ദി പ്രകാശിപ്പിച്ച് സംസാരിച്ചു
No comments:
Post a Comment