ബഹ്‌റൈന്‍ കേരളീയ സമാജത്തിന്‍റെ എഴുപതാം വാർഷികാഘോഷത്തോടനുബന്ധിച്ച് നവംബർ 26 മുതൽ ഡിസംബർ ഒന്നു വരെ അന്താരാഷ്ട്ര വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. സമാജം ഓപ്പണ്‍ ഗ്രൌണ്ടിലാണ് രാത്രി 8മണി മുതല്‍ ആണ് മത്സരം നടക്കുക എന്ന് ബി.കെ.എസ് പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി എൻ.കെ. വീരമണി എന്നിവര്‍ നവംബർ 19 ന് ബി.കെ.എസ്. രവി പിള്ള ഹാളിൽ ചേർന്ന പത്രസമ്മേളനത്തിൽ അറിയിച്ചു.
സമാജം ഓപ്പൺ ഗ്രൗണ്ടിൽ നടക്കുന്ന 6 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന മത്സരം വീക്ഷികുന്നതിനു ഒരു താല്കാലിക ഗ്രാൻഡ്സ്റ്റാൻഡ് ഒരുക്കുന്നതായി സംഘാടകര്‍ അറിയിച്ചു ഒരേ സമയം 2000 ആളുകള്‍ക്ക് ഇരുന്നു കളി ആസ്വദിക്കാന്‍ ഇതുവഴി സാധിക്കും. ഒപ്ടിമ ബഹ്‌റൈന്‍ ആണ് ബികെഎസ്-ഒപ്ടിമ ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റിന്‍റെ പ്രായോജകര്‍.
ബികെഎസ്-ഒപ്ടിമ ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റിൽ കേരള ,പഞ്ചാബ് ,ഹരിയാന ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും ബഹ്‌റൈന്‍ സൌദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുമുള്ള അന്താരാഷ്ട്ര ടീമുകളിലെ 40 ഓളം വരുന്ന കളിക്കാര്‍ പങ്കെടുക്കുമെന്ന് ബികെഎസ് ഇൻഡോർ ഗെയിംസ് സെക്രട്ടറി ശ്രീ.നൗഷാദ് എം. പറഞ്ഞു. മുന്‍ ഇന്ത്യന്‍ വോളിബോൾ ടീം ക്യാപ്റ്റനും അര്‍ജ്ജുന അവാര്‍ഡ് ജേതാവുമായ ശ്രീ ടോം ജോസഫ്, കിഷോര്‍ കുമാര്‍, വിബിന്‍ ജോര്‍ജ്ജ്, കിരണ്‍ ഫിലിപ്പ് തുടങ്ങി പ്രമുഖരായ കളിക്കാരാണ് ബഹ്‌റൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന ഈ കായിക മാമാങ്കത്തില്‍ പങ്കെടുക്കുവാന്‍ ബഹ്‌റൈനില എത്തിച്ചേരുന്നത്. മുന്‍ ഇന്ത്യന്‍ വോളിബോൾ നാഷണല്‍ ടീം കോച്ച് ശ്രീ സേതു മാധവന്‍ ആണ് ബഹ്‌റൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വോളിബോൾ ടൂര്‍ണമെന്റ് നിയന്ദ്രിക്കുവാന്‍ ബഹറിനില്‍ എത്തുന്നത്.
ബികെഎസ്-ഒപ്ടിമ ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റിൽ വിജയിക്കും റണ്ണറപ്പിനും ട്രോഫിയും ക്യാഷ് അവാര്‍ഡും നൽകും.
ബികെഎസ്-ഒപ്ടിമ ഇന്റർനാഷണൽ വോളിബോൾ ടൂര്‍ണമെന്റ് വീക്ഷിക്കുന്നതിനു എല്ലാവരെയും സമാജത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. സെമി ഫൈനല്‍ മത്സരങ്ങളും ഫൈനല്‍ മത്സരങ്ങളും പാസ് മുഖാന്തിരം പ്രവേശനം നിയന്ത്രിക്കും. സമാജം അംഗങ്ങള്‍ക്ക് പ്രവേശനം സൌജന്യമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ശ്രീ. നൌഷാദ് എം. 39777801 വിളിക്കാവുന്നതാണ്.
Monday, November 20, 2017
Home
Unlabelled
അന്താരാഷ്ട്ര വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു
അന്താരാഷ്ട്ര വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു
Share This
About ബഹറിന്‍ കേരളീയ സമാജം
Subscribe to:
Post Comments (Atom)
No comments:
Post a Comment