സയൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സയൻസ് വീക്ക് സംഘടിപ്പിക്കുന്നു. - Bahrain Keraleeya Samajam

Breaking

Sunday, October 29, 2017

സയൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സയൻസ് വീക്ക് സംഘടിപ്പിക്കുന്നു.

ബഹ്റിൻ കേരളീയ സമാജം സയൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സയൻസ് വീക്ക് സംഘടിപ്പിക്കുന്നു. നവംബർ 7 മുതൽ 12 വരെ വിവിധ ശാസ്ത്ര പരിപാടികൾ ഉണ്ടായിരിക്കുമെന്ന് സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണ പിള്ള ,ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണി എനിവര്‍ അറിയിച്ചു. വിഖ്യാത ശാസ്ത്രജ്ഞ, മാഡം ക്യൂറിയുടെ ജന്മദിനമായ നവംബർ ഏഴിന് നടക്കുന്ന പരിപാടിയിൽ ഡോ.സാദിഖ് എം അൽ അലവി (കോളേജ് ഒഫ് അപ്ലെയ്ഡ് സ്റ്റഡീസ് ആൻഡ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡീൻ യൂണിവേഴ്സിറ്റി ഒഫ് ബഹറിൻ ), ഡോ:മുഹമ്മദ് സലിം അഖ്തർ ,പ്രൊഫസർ ഡിപ്പാർട്ട്മെൻഡ് ഓഫ്കെമിസ്ട്രി, യൂണിവേഴ്സിറ്റി ഒഫ് ബഹറിൻ എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും, അന്നേ ദിവസം മാഡം ക്യൂറിയെ കുറിച്ചുള്ള സിനിമ പ്രദർശിപ്പിക്കും.
നവംബർ 8 ന് മാൻ ആൻഡ് സ്പെയ്സ് എന്ന ഡോക്യുമെന്ററി ഫിലിം പ്രദർശിപ്പിക്കും.
നവംബർ 9 ന് അസ്ട്രോണൊമി ക്വിസ് സംഘടിപ്പിക്കും.മുതിർന്നവർക്കും കുട്ടികൾക്കും പങ്കെടുക്കാവുന്ന ഈ ക്വിസ് മത്സരത്തിൽ മൂന്നു പേരടങ്ങിയ ടീമുകളാണ് പങ്കെടുക്കേണ്ടത്. നവംബർ 11 ന് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രമുഖ പ്രവർത്തകനും നിരവധി ശാസ്ത്ര പുസ്തകങ്ങളുടെ രചയിതാവും ആയ പ്രൊഫസർ കെ.പാപ്പൂട്ടി ബേസിക് അസ്ട്രോണമിയെ കുറിച്ചുള്ള പ്രഭാഷണം നടത്തും.
നവംബർ 12ന് ജോതിഷം ശാസ്ത്രമോ അന്ധവിശ്വാസമോ എന്ന വിഷയത്തിൽ പ്രൊഫസർ കെ.പാപ്പുട്ടി സംസാരിക്കും തുടർന്ന് ഈ വിഷയത്തിൽ പൊതുചർച്ചയും നടക്കുന്നതാണ്.
ക്വിസ് പ്രോഗ്രാമിന് പങ്കെടുക്കുന്നവർ നവംബർ 5ന് മുമ്പ് പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് സയൻസ് ഫോറം കൺവീനർ രജിത സുനിലിനെ 33954248 എന്ന നമ്പരിൽ ബന്ധപ്പെടുക .

No comments:

Pages