പ്രിയ സമാജം കുടുംബാംഗങ്ങളെ,
ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വേദി പുസ്തക ചര്ച്ച സംഘടിപ്പിക്കുന്നു. ഇന്ന് രാത്രി (16/09/2015 ബുധൻ) ഏഴേ മുപ്പതിന് സമാജത്തിൽ വെച്ചാണ് ചര്ച്ച നടക്കുന്നത്.
ബഹ്‌റൈൻ പ്രവാസിയും സമാജം കുടുംബാംഗവുമായ ഷബിനി വാസുദേവ് രചിച്ച മരുഭൂമിയിലെ സൂര്യകാന്തികൾ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചർച്ച . മനുഷ്യാതിജീവനത്ത്തിന്റെ ഉള്പ്രേരകങ്ങളുടെ പശ്ചാത്തലത് തിൽ രൂപം കൊണ്ട അരക്ഷിത ബോധത്തിന്റെ കഥകളാണ് എന്നാണു ഒൻപതു കഥകളുടെ സമാഹാരമായ ഈ പുസ്തകത്തെക്കുറിച്ച് അവതാരികയിൽ കഥാ കൃത്ത് ശിഹാബുദ്ധീൻ പൊയ്ത്തും കടവ് അഭിപ്രായപ്പെട്ടിരിക്കുന്നത് .ഇന്സൈറ്റ് പബ്ലിക്ക ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.
പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സാഹിത്യവേദി കണ്‍വീനർ മിനേഷിനെ (36694336 ) സമീപിക്കാവുന്നതാണ്.
No comments:
Post a Comment